മെഡിക്കൽ സ്ക്രൈബിങ്ങില്‍ അനന്ത സാധ്യതകള്‍; ലൂമിനിസ് വിളിക്കുന്നു

luminis-course
SHARE

ഇന്ത്യയിലെ ഉയരുന്ന തൊഴിലില്ലായ്മ യുവതീ യുവാക്കളെയും തൊഴിൽ വിദഗ്ധരെയും  ഒരുപോലെ കുഴക്കുകയാണ്. നിലവിൽ, 3 കോടിയിലധികം വരുന്ന ഇന്ത്യക്കാർ തൊഴിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കണക്കാക്കപ്പെടുന്നു. 126 കോടി ജനങ്ങളിൽ 60 ശതമാനവും, 35 വയസ്സിൽ താഴെയുള്ളവരാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തൊഴിലവസരങ്ങളുടെ അഭാവമല്ല, മറിച്ച് തൊഴിലിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യത്തിന്റെ അഭാവമാണ് ഈ കുഴപ്പത്തിന് കാരണമെന്ന് തൊഴിൽ വിദഗ്ധർ വിലയിരുത്തുന്നു. 

മെഡിക്കൽ സ്ക്രൈബിങ്, മെഡിക്കൽ കോഡിങ് തുടങ്ങിയ  തൊഴിൽ അധിഷ്ഠിത കോഴ്സുകളുടെ പ്രാധാന്യവും സാധ്യതയും ഇവിടെയാണ് എന്ന് തൊഴിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്ലസ് ടു യോഗ്യതയുള്ള ആർക്കും പഠിക്കാവുന്ന ഇത്തരം സർട്ടിഫിക്കറ്റ് കോഴ്സുകൾ പരിശീലിപ്പിക്കുന്നതോടൊപ്പം ഇന്ത്യയിൽ തന്നെ ആദ്യമായി, 38000 രൂപയോളം ശമ്പളം ലഭിക്കുന്ന തൊഴിൽ രേഖാമൂലം ഉറപ്പുനൽകുകയാണ് കേരളത്തിലെ  Luminis School of Medical Scribing എന്ന സ്ഥാപനം. 9 മാസത്തെ കാലയളവിൽ 69000 രൂപ സ്റ്റൈപ്പന്റ്ഡോടു കൂടി  പഠിക്കാം. Medical Documentation രംഗത്ത് പുത്തൻ ചുവടുവെപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇത്തരം കോഴ്സുകൾ തുറക്കുന്ന സാധ്യതകൾ വലുതാണ്.  

National Association of Software and Service Companiesന്റെ അഭിപ്രായത്തിൽ, ഇന്ത്യയിലെ 25% ബിരുദധാരികൾ മാത്രമാണ് പുത്തൻ രീതിയിലുള്ള തൊഴിലുകൾക്ക് യോഗ്യരായവർ.  നാലോ അഞ്ചോ വർഷത്തെ പഠനത്തിനുശേഷം തൊഴിൽ കിട്ടാതെ അലയുന്നത്, ഇന്ത്യൻ യുവത്വത്തിന്റെ മാനസിക നിലയെത്തന്നെ ദോഷകരമായി ബാധിക്കുന്നു എന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയാണ് മെഡിക്കൽ സ്ക്രൈബിങ് പോലുള്ള  പുത്തൻ കോഴ്സുകളുടെയും, Luminis School of Medical Scribing  പോലെ, പഠനത്തോടൊപ്പം തൊഴിലും ഉറപ്പുനൽകുന്ന പുത്തൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും  പ്രസക്തിയേറുന്നതും. കൂടുതൽ വിവരങ്ങൾക്ക്: listeducation.com സന്ദർശിക്കുക

MORE IN BUSINESS
SHOW MORE