ഇനി എസി വേണ്ട; ചൂടും തണുപ്പും ക്രമീകരിക്കും; ഇത് ‘സിനിക്കോണ്‍ സാന്‍റ്’

sinicon-sand
SHARE

എവിടെയും ചൂടാണ് പ്രശ്നം. വെന്തുരുകുകയാണ് നാടും വീടും. വേനല്‍ കാലമെത്തുമ്പോഴേ ആധികയറും. ഒരു കോണ്‍ക്രീറ്റ് വീട് ഭംഗിയായി പണിതു. പക്ഷെ, അകത്ത് ഇരിക്കാനും വയ്യ കിടക്കാനും വയ്യ. വീടിനകം ചുട്ടുപൊള്ളുന്നു. ഒപ്പം വീട്ടുടമസ്ഥന്‍റെ മനസ്സും. വീട് പണിയുമ്പോള്‍ വീടിനകത്ത് ചൂട് കുറയ്ക്കാനുള്ള എന്തെങ്കിലും ചെയ്യേണ്ടതായിരുന്നു എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. 

ഇനി പഴയതും പുതിയതുമായ വീടിനും ഒരുപോലെ ഉപയോഗിക്കാവുന്ന സിനിക്കോണ്‍ സാന്‍റ് കൊണ്ടു ചൂടിന് ശാശ്വത പരിഹാരമുണ്ടാക്കാം. തണുപ്പുള്ള സ്ഥലങ്ങളില്‍ തണുപ്പകറ്റാനും ടെറസ് റൂഫില്‍ നിലവിലുള്ള ഉറപ്പുള്ള പ്ലാസ്റ്ററിന് മുകളില്‍ സിനിക്കോണ്‍ സാന്‍റ് മതി. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. പഴയ വീടുകളുടെ ടെറസ് റൂഫില്‍ നിലവിലുള്ള ഉറപ്പുള്ള പ്ലാസ്റ്ററിന് മുകളില്‍ സിനിക്കോണ്‍ സാന്‍റുകൊണ്ട് വീണ്ടും ഒന്ന് പ്ലാസ്റ്റര്‍ ചെയ്യുക, ഇനി പുതിയ വീട് പണിയുകയാണെങ്കില്‍ റൂഫും സീലിങ്ങും ചുമരുകളും സിനിക്കോണ്‍ സാന്‍റ് കൊണ്ട് പ്ലാസ്റ്റര്‍ ചെയ്താല്‍ മതി. 

പുറത്തു നിന്നുള്ള ചൂടിനെ അകത്തേക്ക് കടത്തി വിടാതെ വീടിനകത്ത് തണുപ്പും, തണുപ്പുകാലത്ത് ആശ്വാസച്ചൂടും നിലനിര്‍ത്താന്‍ സിനിക്കോണ്‍ സാന്‍റ് കൊണ്ടുള്ള പ്ലാസ്റ്ററിന് സാധിക്കും. എസിയുടെ ഉപയോഗത്തിന് തുല്യമായി മറ്റെന്ത് എന്ന് ചോദ്യത്തിന് ഉത്തരമായി മാറുകയാണ് സിനിക്കോണ്‍ സാന്‍റ്. സിനിക്കോണിന് കീഴില്‍ എല്ലാ അര്‍ത്ഥത്തിലും ആശ്വാസകരമായ അനുഭവമാകും. സിനിക്കോണ്‍ ഉപയോഗിച്ചാല്‍ കോണ്‍ക്രീറ്റ് പിന്നെ ചൂടാകില്ല.  അതുകൊണ്ടു തന്നെ പഴയ വീടിന് ഈട് കൂടും.

2007 മുതല്‍ ഉപയോഗത്തിലുള്ള സിനിക്കോണ്‍ സാന്‍റ് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലും ഗവണ്‍മെന്‍റ് ഏജന്‍സിയായ ഗൃഹയും അപ്രൂവ് ചെയ്ത ഇന്ത്യയിലെ തന്ന ആദ്യത്തെ ഗ്രീന്‍ സര്‍ട്ടിഫയിഡ് ഹീറ്റ് പ്രൂഫിങ്ങ് പ്ലാസ്റ്ററിംങ് സാന്‍റാണ്. തികച്ചും പ്രകൃതിദത്തവും സുരക്ഷിതവുമായ സിനിക്കോണ്‍ സാന്‍റ് ഒരു കവചമാണ്. വീടിന് മാത്രമല്ല, നിങ്ങളുടെ ജീവിതത്തിനും.

MORE IN BUSINESS
SHOW MORE