മെഡിമിക്സ് ഗ്രൂപ്പ് കേശസംരക്ഷണ രംഗത്തേക്കും; ഷാംപൂ വിപണിയിൽ

medimix
SHARE

പ്രമുഖ ആയുര്‍വേദ സോപ്പ് നിര്‍മാതാക്കാളായ എ.വി.എ. മെഡിമിക്സ് ഗ്രൂപ്പ് കേശസംരക്ഷണ രംഗത്തേക്കു കടക്കുന്നു. ഇതിന്റെ ഭാഗമായി മെഡിമിക്സ് ടോട്ടൽ കെയർ ഷാംപൂ വിപണിയിൽ അവതരിപ്പിച്ചു. പ്രകൃതിദത്ത ചേരുവകള്‍ മാത്രം അടങ്ങിയ മെഡിമിക്സ് ടോട്ടൽ കെയർ ഷാംപൂ എല്ലാ മുടിത്തരങ്ങൾക്കും അനുയോജ്യമാണെന്നു കമ്പനി അവകാശപ്പെട്ടു.

വേപ്പ്, റോസ്മേരി ഓയിൽ, ഇരട്ടിമധുരം, തുടങ്ങി 9 പ്രകൃതിദത്ത ഔഷധങ്ങളുടെയും മറ്റ് അവശ്യ ചേരുവകളുടെയും സംയോജനമാണു മെഡിമിക്സ് ടോട്ടൽ കെയർ ഷാംപൂ. മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ നിയന്ത്രിക്കാനും മുടിയെ കണ്ടീഷൻ ചെയ്യാനും സഹായിക്കുമെന്നുമെന്നാണു നിര്‍മാതാക്കളുടെ അവകാശവാദം. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഡയറക്ടര്‍മാരായ പ്രതീക്ഷ അനൂപ്, ലാഞ്ചന വിവേക്, വിവേക് വേണുഗോപാൽ, മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് സി.ആർ. വിനയചന്ദ്രൻ എന്നിവർ ചേർന്നാണു ഷാംപൂ പുറത്തിറക്കിയത്.

നിരവധി ഷാംപുകൾ വിപണിയിലുണ്ടെങ്കിലും മെഡിമിക്സിനെ വിശ്വസിയ്ക്കുന്ന ഉപഭോക്താക്കളാണു പ്രതീക്ഷയെന്ന് ഡയറക്ടർ പ്രതീക്ഷാ അനൂപ് പറഞ്ഞു. 25 ശതമാനം അധികമുള്ള ബോട്ടിലുകളാണു ഉദ്ഘാടന ഓഫർ. ഹെയർ ഓയിൽ കൂടി  വൈകാതെ വിപണിയിലെത്തിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു

MORE IN BUSINESS
SHOW MORE