30 മിനിറ്റ് ചാര്‍ജിൽ 500 കിലോമീറ്റര്‍; താരമാകാന്‍ ടാറ്റ അവിന്യ

tata-avinya-04
SHARE

മൂന്നാം തലമുറയിലെ ഇലക്ട്രിക് വാഹന നിർമാണ രീതിയെ അടിസ്ഥാനമാക്കി ടാറ്റാ മോട്ടോഴ്സ്  ലോക വിപണിക്ക് മുൻപിൽ അവതരിപ്പിച്ച കൺസപ്റ്റ് മോഡലാണ് അവിന്യാ ഇവി. അവിന്യ എന്ന സംസ്കൃത  വാക്കിനർത്ഥം പുതിയ കണ്ടെത്തൽ എന്നാണ്. ഇന്ത്യയിലാണ് ഈ കൺസപ്റ്റ് മോഡലിനെ ആദ്യം അവതരിപ്പിച്ചത്. ആരേയും ആകർഷിക്കുന്ന വിധമാണ് ഇതിന്റെ രൂപശൈലി. ഒരു പവർ പാക്ക്ഡ് വാഹനം എന്ന ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. 4.3 മീറ്റർ നീളമാണ് ഇ വാഹനത്തിന് നല്കിയത്, സൈഡ് വ്യൂ മിററിന്റെ സ്ഥാനത്ത് ക്യാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്. പിൻ വശത്തിന്റെ രൂപകല്പനയിൽ അൽട്രോസിന്റെ  ശൈലി പ്രകടം. വലിയ ഉൾ വശത്ത് അരോമ ഡിഫ്യൂസർ ഉൾപ്പെടുത്തി. സ്ഥല സൗകര്യമുള്ള ഉൾവശം  ഫ്ലാറ്റായ ഫ്ലോർ. അനായാസം ഇറങ്ങാനും കയറാനും  കഴിയും വിധമാണ് മുൻ സീറ്റ്  സ്റ്റീയറിങ്ങിനുള്ളിൽ ഘടിപ്പിച്ച സ്ക്രീൻ, വോയിസ് കമാൻഡ് കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഫുൾ ചാർജിൽ  500 കി മീ  ദൂരം സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ബാറ്ററിയുടെ കപ്പാസിറ്റി അതും 30 മിനിറ്റുകൊണ്ട് ഫുൾ ചാർജ് ചെയ്യാൻ കഴിയും. ബാക്കി ഉള്ള സാങ്കേതിക വിവരങ്ങൾ എല്ലാം പുറത്തിറക്കുന്ന വേളയിൽ മാത്രമെ അറിയിക്കു. 2025 ഓടെ അവിന്യയെ അവതരിപ്പിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.  വിഡിയോ കാണാം: 

കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കും www.manoramanews.com

MORE IN BUSINESS
SHOW MORE