അക്ഷയ തൃതീയ; കേരളത്തിൽ മാത്രം 2,250 കോടിയുടെ സ്വർണ വിൽപന

Akshaya-Tritiya
SHARE

കോവിഡ് ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വർണ്ണ വിപണി വീണ്ടും ഉണർന്നു. അക്ഷയ തൃതീയ നാളിൽ കേരളത്തിൽ മാത്രം നടന്നത് ഏകദേശം 2000 - 2250 കോടി രൂപയുടെ സ്വർണ വ്യാപാരം. 2 വർഷത്തിനു ശേഷമാണ് അക്ഷയതൃതീയ നാളിൽ സ്വർണ വിപണിയിൽ വലിയൊരു ഉണർവ് ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടു വർഷവും ഓൺലൈനായിരുന്നു വിൽപന. 

ഇന്ത്യയിലൊട്ടാകെ ഏകദേശം 15,000 കോടി രൂപയുടെ സ്വർണ വ്യാപാരം നടന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പറയുന്നു. ഏകദേശം 4000 കിലോ സ്വർണമാണ് കേരളത്തിൽ മാത്രം ചൊവ്വാഴ്ച വിൽപന നടന്നത്. 2019ൽ അക്ഷയതൃതീയ ദിവസം 1500 കോടിയുടെ വ്യാപാരം കേരളത്തിൽ നടന്നിരുന്നു. അന്ന് പവന് വില 24,000 രൂപയിൽ താഴെയായിരുന്നെങ്കിൽ ഇപ്പോൾ 37000 രൂപയ്ക്കു മുകളിലുണ്ട്. വില കൂടിയെങ്കിലും ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവു വന്നില്ലെന്ന് വ്യാപാരികൾ അറിയിച്ചു.ഇളവുകൾ പ്രഖ്യാപിച്ചതും വിലയിൽ അൽപം കുറവു വന്നതും ഉപയോക്താക്കൾക്ക് ഗുണകരമായി.

അതേസമയം കഴിഞ്ഞ മൂന്നു ദിവസമായി ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില തിരിച്ചു കയരുകയും ചെയ്തു. പവന് 320 രൂപ ഉയർന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,920 രൂപയായി. ഗ്രാം വില 40 രൂപ ഉയര്‍ന്ന് 4740 ആയി.

MORE IN BUSINESS
SHOW MORE