
പൊടികളും പച്ചക്കറികളും പലഹാരങ്ങളും മുതല്‍ വീട്ടില്‍ വരയ്ക്കുന്ന ചിത്രങ്ങളോ, അലങ്കാര വസ്തുക്കളോ എന്തുമാവട്ടെ, ഈസിയായി വില്‍പനയ്ക്കു വയ്ക്കാം. വീട്ടില്‍ നിന്ന് നേരിട്ട് ഉപഭോക്താവിന്റെ കയ്യിലെത്തും. ഇതിനായി ജിടെയ്സ്റ്റ് എന്ന ആപ്പ് നിങ്ങളെ സഹായിക്കും. കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരുസംഘം ചെറുപ്പക്കാരാണ് ആപ്പിന് പിന്നില്‍
ജി ടെയ്സ്റ്റ്.. വെറുതേയിരിക്കുമ്പോള്‍ ഫോണെടുത്ത് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യും. വില്‍ക്കാനോ വാങ്ങാനോ എന്തെങ്കിലുമുണ്ടെങ്കില്‍ ജിടെയ്സ്റ്റ് നല്ലൊരു വഴികാട്ടിയാണ്...വീട്ടമ്മമാരാണ് ജിടെയ്റ്റിനെ ഒപ്പംകൂട്ടിയിരിക്കുന്നതിലേറെയും....
കൊച്ചി കളമശേരിയിലെ സ്റ്റാര്‍ട്ടമിഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ചെറുപ്പക്കാരാണ് ജിടെയ്റ്റിന് പിന്നില്‍. ഭക്ഷണസാധനങ്ങള്‍ വില്‍ക്കാനായി ആപ്പ് ഉപയോഗിക്കണമെങ്കില്‍ നിശ്ചിത തുക എന്റ്രി ഫീസ് നല്‍കണം. മറ്റ് വസ്തുക്കള്‍ തീര്‍ത്തും സൗജന്യമായി വില്‍ക്കാം. വീട്ടിലുണ്ടാക്കുന്നവ ജിടെയ്സ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ആവശ്യക്കാരുടെ ഇഷ്ടാനുസരണം ടീം ജി ടെയ്സ്റ്റ് വീടുകളില്‍ എത്തിച്ചുകൊടുക്കും. നിലവില്‍ എറണാകുളത്ത് മാത്രമാണ് സേവനം.. ഭാവിയില്‍ മറ്റിടങ്ങളിലേക്കും വികസിപ്പിക്കുയാണ് ലക്ഷ്യം..