മാസം ലക്ഷങ്ങൾ വരുമാനം നേടാം, പുതിയ വഴികൾ വെളിപ്പെടുത്തി യൂട്യൂബ്, അറിയേണ്ടതെല്ലാം

youtube-
SHARE

വിഡിയോ സ്രഷ്‌ടാക്കൾക്ക് മാസം ലക്ഷങ്ങൾ വരുമാനം സമ്പാദിക്കാനും അവരുടെ റീച്ച് വർധിപ്പിക്കാനും അതത് ചാനലുകൾക്കായി പുതിയ ആശയങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്ന പുതിയ വഴികൾ യൂട്യൂബ് വെളിപ്പെടുത്തി. ജനങ്ങളെല്ലാം ഷോർട്ട്-ഫോം ഉള്ളടക്കം കാണാൻ ഇഷ്ടപ്പെടുന്നവരാണ്. ഇത്തരം കൂടുതൽ ആളുകളെ ആകർഷിക്കാൻ സ്രഷ്‌ടാക്കൾക്ക് അവസരം നൽകുന്നതിന് മികച്ച ടൂളുകൾ വാഗ്ദാനം ചെയ്യുന്നതായും കമ്പനി അറിയിച്ചു. 

ഹ്രസ്വ- ഫോം വിഡിയോ തീർച്ചയായും ടിക്ടോക്കിൽ നിന്ന് പകർത്തിയ ആശയമാണ്. എന്നാൽ യൂട്യൂബിലും ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ളത് ഇത്തരം വിഡിയോകൾക്കാണ്. നിരവധി ചാനലുകാർ അവരുടെ ഏറ്റവും പുതിയ ഉള്ളടക്കത്തിന്റെ ട്രെയിലർ, പ്രധാനപ്പെട്ട ഭാഗം റിലീസ് ചെയ്യുന്നതിനായി രണ്ടാമതൊരു ഷോർട്ട്‌സ് ചാനൽ സൃഷ്‌ടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഷോട്ട്സ് ചാനൽ വഴി കൂടുതൽ പേരെ പ്രധാന ചാനലിലേക്ക് എത്തിക്കാൻ സാധിക്കും.

ഷോർട്ട്‌സിനായി പുതിയ വിഡിയോ ഇഫക്റ്റുകളും എഡിറ്റിങ് ടൂളുകളും ചേർക്കാനും യൂട്യൂബ് പദ്ധതിയിടുന്നുണ്ട്. ഇതിനാൽ സ്രഷ്‌ടാക്കൾക്ക് ഉടൻ തന്നെ മികച്ച ഹ്രസ്വ വിഡിയോകൾ സൃഷ്‌ടിക്കാനാകും. ഷോർട്ട് വിഡിയോകൾക്ക് താഴെ വരുന്ന വ്യക്തിഗത കമന്റുകൾക്ക് മറുപടി നൽകാനുള്ള പ്രത്യേക സംവിധാനവും അവതരിപ്പിക്കും. ഈ ഫീച്ചര്‍ ഇൻസ്റ്റഗ്രാമിന്റെ ‘റീൽസ് വിഷ്വൽ റിപ്ലൈസ്’ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് സമാനമായിരിക്കും. ഈ ഫീച്ചർ ആദ്യം അവതരിപ്പിച്ചതും ടിക് ടോക്ക് ആയിരുന്നു. പോസ്‌റ്റ് ചെയ്‌ത ഒരു റീലിൽ ഉപയോക്താവ് കമന്റ് ചെയ്‌താൽ ആ വ്യക്തിക്ക് വിഡിയോ സഹിതം മറുപടി നൽകാൻ സാധിക്കും. 

ഇതുകൂടാതെ, ഷോർട്ട്‌സിൽ നിന്ന് കൂടുതൽ വരുമാനമുണ്ടാക്കാനുള്ള പുതിയ വഴികൾ ഉടൻ അവതരിപ്പിക്കുമെന്നും യൂട്യൂബിന്റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്. അവയിലൊന്ന് ബ്രാൻഡ്കണക്റ്റ് വഴി ബ്രാൻഡഡ് ഉള്ളടക്കം നിർമിക്കുന്നതിനുള്ള അവസരമാണ്. ഇത് സൂപ്പർ ചാറ്റിനെ ഷോർട്ട്സിലേക്ക് സമന്വയിപ്പിക്കുകയും ഒരു ഷോട്ട്സിൽ നിന്ന് ഷോപ്പ് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരികയും ചെയ്യും. ഷോപ്പിങ് വിഡിയോകൾക്കും തത്സമയ ഷോപ്പിങ്ങിനും പുറമെ യൂട്യൂബ് സംവിധാനത്തിലേക്ക് ഷോപ്പിങ് ഉൾപ്പെടുത്തുന്നതിനുള്ള കൂടുതൽ വഴികൾ കൊണ്ടുവരാനും പരീക്ഷിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.

കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്ന ഉള്ളടക്കം എന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്ന നിരവധി പേർ ഉണ്ടെന്നും യൂട്യൂബ് റിപ്പോർട്ട് ചെയ്യുന്നു. പ്ലാറ്റ്‌ഫോം ഇത് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു, ഇതിനായി യൂട്യൂബ് സ്റ്റുഡിയോ ആപ്പിലേക്ക് പുതിയ സ്ഥിതിവിവരക്കണക്കുകൾ ചേർക്കും. ഇത് കാഴ്ചക്കാർ അവരുടെ ഉള്ളടക്കവുമായി എങ്ങനെ ഇടപഴകുന്നുവെന്ന് അറിയാൻ സ്രഷ്‌ടാക്കളെ സഹായിക്കുമെന്ന് കമ്പനി പറയുന്നു. പുതിയ വിഡിയോകൾക്കായി കൂടുതൽ ആശയങ്ങൾ സൃഷ്ടിക്കാൻ സ്രഷ്‌ടാക്കളെ ഇത് സ്വയമേവ സഹായിക്കും.

കൂടുതൽ സ്രഷ്‌ടാക്കളെ ഒന്നിപ്പിക്കാൻ അവസരം നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനും യൂട്യൂബ് പദ്ധതിയിടുന്നുണ്ട്. ഇത് അടിസ്ഥാനപരമായി ഇന്ററാക്ടിവിറ്റി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. സ്ഥിരം ഉപയോക്താക്കൾക്ക് ഉടൻ തന്നെ പ്ലാറ്റ്‌ഫോമിൽ ‘ഗിഫ്റ്റഡ് അംഗത്വങ്ങൾ’ എന്ന ഫീച്ചർ കാണാൻ തുടങ്ങും. ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടുള്ള ഈ ഫീച്ചർ ഇപ്പോഴും പരീക്ഷണത്തിലാണെന്നും വരും മാസങ്ങളിൽ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ടെന്നും യൂട്യൂബ് അറിയിച്ചു.

കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ ഫോൺ ഉപയോഗിച്ച് ടിവിയിൽ കാണുന്ന വിഡിയോയുമായി സംവദിക്കുന്നത് യൂട്യൂബ് എളുപ്പമാക്കും. ആളുകൾക്ക് സ്‌മാർട് ഫോണിൽ നിന്ന് അവരുടെ ടിവിയിൽ കാണുന്ന വിഡിയോയുടെ താഴെയുള്ള കമന്റ് വായിക്കാനോ കുറിപ്പ് രേഖപ്പെടുത്താനോ വിഡിയോകൾ പങ്കിടാനോ കഴിയും.

MORE IN BUSINESS
SHOW MORE