അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്; 7.8 % വളർച്ച കൈവരിക്കും

rbi-2
SHARE

അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് നാല് ശതമാനത്തിലും  റിവേഴ്സ്  നിരക്ക് 3.35 ശതമാനത്തിലും തുടരും. കോവി‍ഡ് രൂക്ഷമായ സാഹചര്യത്തില്‍ പത്താം തവണയാണ് ആര്‍ബിഐ വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. 2020 മേയ് മുതല്‍ റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തുടരുകയാണ്. 2022-23 സാമ്പത്തികവര്‍ഷം രാജ്യം 7.8 % സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ലോകത്തെ വലിയ സമ്പദ്ഘടനകളില്‍ ഏറ്റവും മികച്ച വളര്‍ച്ചാനിരക്ക് ഇന്ത്യയുടേതെന്നും ശക്തികാന്ത ദാസ് പറഞ്ഞു. വിഡിയോ കാണാം

MORE IN BUSINESS
SHOW MORE