അംബാനിയെ പിന്നിലാക്കി അദാനി കുതിപ്പ്; സമ്പന്നരിൽ ഒന്നാമൻ; വൻമുന്നേറ്റം

ambani-adani
SHARE

മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. പുറത്തുവന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരമാണ് അദാനിയുടെ ഈ അതിവേഗ വളർച്ച. അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ. ബ്ലൂംബർഗ് അതിസമ്പന്നരുടെ പട്ടിക പുറത്തുവന്നപ്പോഴാണ് അദാനിയുടെ നേട്ടമുണ്ടാക്കിയത്. 

അദാനിക്ക് 88.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉള്ളതെന്ന് ബ്ലൂംബർഗ് അതിസമ്പന്നരുടെ പട്ടിക വ്യക്തമാക്കുന്നു. 600 ദശലക്ഷം ഡോളറിന്റെ വ്യത്യാസമാണ് അദാനിയും അംബാനിയും തമ്മിൽ ഇപ്പോഴുള്ളത്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇപ്പോൾ 11ആം സ്ഥാനത്താണ് മുകേഷ് അംബാനി.

ഓഹരി വിപണിയില്‍ ഒരൊറ്റ ദിവസത്തെ ഇടിവിൽ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ അദാനിയും അംബാനിയും പിന്നിലാക്കിയിരുന്നു. നിലവില്‍ സക്കര്‍ബര്‍ഗിന് ഏകദേശം 8,500 കോടി ഡോളറാണ് ആസ്തിയെന്ന് ഫോര്‍ബ്‌സ് പറഞ്ഞിരുന്നു. ഇതോടെ ഫോര്‍ബ്‌സിന്റെ ലിസ്റ്റില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം 12 ആയി.

MORE IN BUSINESS
SHOW MORE