കൊച്ചിയിലുണ്ടൊരു പെറ്റ് മാൾ; വളർത്തുമൃഗങ്ങൾക്കുള്ള കളിപ്പാട്ടം വരെ കിട്ടും

petmall
SHARE

വളർത്തുമൃഗങ്ങളുടെ ആരോഗ്യപരിപാലനമടക്കം ഉറപ്പാക്കാൻ കൊച്ചിയിൽ മാൾ ഒരുക്കി സംരംഭകൻ. തികഞ്ഞ മൃഗസ്നേഹി എന്നതിനപ്പുറം അനുദിനം മാറുന്ന കൊച്ചിയുടെ വിപണിസാധ്യതകൂടി മുൻകൂട്ടി കണ്ടാണ്  നിലമ്പൂരുകാരൻ റഷീദിന്റെ  വ്യത്യസ്ത സംരംഭം.

ഉടമയുടെ വിരൽത്തുമ്പിൽ തികഞ്ഞ അനുസരണയോടെയാണ് ഇവിടേക്ക് ഓരോരുത്തരുടെയും വരവ്. വാഴക്കാലയിലെ ഈ മാൾ വളർത്തുമൃഗങ്ങൾക്ക് വേണ്ടി മാത്രമാണ്. ഡോക്ടറുടെ സേവനംകൂടാതെ എക്സറേയും സ്കാനിങ്ങും അടക്ക സംവിധാനമുള്ള ക്ളീനിക്കും ഫാർമസിയും. സ്മാർട്ട് കൊച്ചിയുടെ സ്റ്റാറ്റസിന് ചേരുംവിധം നിങ്ങളുടെ വളർത്തുനായയ്ക്കോ പൂച്ചയ്ക്കോ മുഖംമിനുക്കണോ. അങ്ങനെ ഗ്രൂം ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. വളർത്തുമൃഗങ്ങൾക്കായി വിപണിയിൽ ലഭ്യമായ  എല്ലാതരം ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഇനി വ്യായാമം ചെയ്യിക്കണമെങ്കിൽ അതിനുള്ള കളിക്കോപ്പുകളും ഈ മാളിൽ ലഭിക്കും. 

ആവശ്യമെങ്കിൽ മൃഗങ്ങളെ ഇവിടെ പാർപിച്ചും ചികിൽസ നൽകും.മാൾ തുടങ്ങിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളുവെങ്കിലും സ്വന്തം സംരംഭം കൊച്ചിക്കാർ ഏറ്റെടുത്ത സന്തോഷത്തിലാണ് റിൻഷാദ്.

MORE IN BUSINESS
SHOW MORE