300 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് ജി.കെ ഗ്രൂപ്പ്; വിപണി വിപുലമാക്കും

tmt-12
SHARE

മാസ്കോം ടിഎംടി കമ്പിയുടെ നിര്‍മാതാക്കളായ ജി. കെ.ഗ്രൂപ്പ് വിപണി വിപുലീകരണത്തിന് ഒരുങ്ങുന്നു. അടുത്ത സാമ്പത്തിവര്‍ഷം മുന്നൂറ് കോടിയിലധികം രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം. 

ഇരുമ്പ് അയിരിന്റെയും കല്‍ക്കരിയുടെയും ദൗര്‍ലഭ്യത്തിനിടയിലും ഗുണമേന്മ ഉറപ്പാക്കി ഉല്‍പന്നം വിപണിയില്‍ എത്തിക്കാനാണ് മാസ്കോം ടിഎംടി കമ്പിയുടെ നിര്‍മാതാക്കളായ ജി. കെ.ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. വിലയിലെ ഏറ്റക്കുറച്ചില്‍ ഒഴിവാക്കി സംസ്ഥാനത്ത് എല്ലായിടത്തും ഒരേവിലയില്‍ ഉല്‍പന്നം ലഭ്യമാക്കുമെന്ന് ജി.കെ.ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ആന്റണി കുരീക്കല്‍ പറഞ്ഞു. നടപ്പ് സാമ്പത്തികവര്‍ഷം കമ്പനിയുടെ വിറ്റുവരവ് 100 കോടിയാണ്. അടുത്ത് സാമ്പത്തികവര്‍ഷം ഇത് മൂന്നുറ് കോടിയിലധികം ലക്ഷ്യമിട്ടാണ് കമ്പനിയുടെ പ്രവര്‍ത്തനം.

MORE IN BUSINESS
SHOW MORE