ക്രിക്കറ്റ് 22 പുറത്തിറങ്ങി; വിഡിയോ ഗെയിമിന്റെ പുതിയ പതിപ്പ്

cricket22wb
SHARE

ക്രിക്കറ്റ് വിഡിയോ ഗെയിമിന്റെ പുതിയ പതിപ്പായ ക്രിക്കറ്റ് 22 പുറത്തിറങ്ങി. കംപ്യൂട്ടര്‍, പ്ലേ സ്റ്റേഷന്‍ ഫോര്‍മാറ്റുകളില്‍ ഗെയിം ലഭ്യമാണ്. ആഷസ് പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബിഗ് ആന്റ് സ്റ്റുഡിയോസ്, ക്രിക്കറ്റ് 22 ആരാധകര്‍ക്ക് സമ്മാനിച്ചത്. പ്ലേ സ്റ്റേഷന്‍ 5, പ്ലേ സ്റ്റേഷന്‍ 4, നിന്‍റ്റന്‍ഡോ സ്വിച്ച്, എക്സ് ബോക്സ് വണ്‍ കണ്‍സോളുകള്‍ക്കായി പ്രത്യേകം ഡിസ്കുകളുണ്ട്. നെറ്റ് ട്രെയിനിങ്, വാര്‍ത്താ സമ്മേളനം, ഓണ്‍ലൈന്‍ ലീഡര്‍ബോര്‍ഡ് എന്നിവയും പുതുതായി ഉള്‍പ്പെടിത്തിയിട്ടുണ്ട്. ആഷസിന് പുറമേ ഏകദിന, ട്വന്റി 20 ഫോര്‍മാറ്റും പുരുഷ വനിത ബിഗ് ബാഷ് മല്‍സരങ്ങളും ലഭ്യമാണ്.

ഓസീസ് ക്യാപ്റ്റന്‍ ടിം പെയിനായിരുന്നു കവര്‍ ചിത്രമായി തീരുമാനിച്ചിരുന്നതെങ്കിലും ക്യാപ്റ്റന്‍ സ്ഥാമൊഴിഞ്ഞതോടെ മെഗ് ലാനിങ്ങിനൊപ്പം പാറ്റ് കമ്മിന്‍സ് കവര്‍ഫോട്ടോയായി. ഇന്ത്യയില്‍ 3,999 രൂപയാണ് വില. ഓണ്‍ലൈന്‍ വഴി ബുക്കിങ് ആരംഭിച്ചു.

MORE IN BUSINESS
SHOW MORE