അംബാനിയെ പിന്നിലാക്കി അദാനി; ഏഷ്യയിലെ ഏറ്റവും സമ്പന്നൻ; റിപ്പോർട്ട്

ambani-adani
SHARE

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ അതി സമ്പന്നൻ. റിലയന്‍സ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനിയുടെ നേട്ടം. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ ഉണ്ടായ മുന്നേറ്റമാണ് കാരണം. എക്കണോമിക്സ് ടൈംസിന്റേതാണ് റിപ്പോർട്ട്. 

2015 മുതൽ മുകേഷ് അംബാനിയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ബ്ലൂംബെർഡ് ബില്യണയർ സൂചിക അനുസരിച്ച് 9100 കോടി ഡോളറായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടേത് 8800 കോടി ഡോളറാണ്. ബുധനാഴ്ച റിലയൻസിന്റെ ഓഹരിയിൽ 1.72 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിയിൽ വൻ മുന്നേറ്റവും. ഇതാണ് ഗൗദം അദാനിയുടെ ആസ്തിമൂല്യം വർധിക്കാന്‍ കാരണമെന്നാണ് റിപ്പോർട്ട്.

MORE IN BUSINESS
SHOW MORE