ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 6 പാസ്‌വേഡുകൾ; ജനപ്രിയമായത് ‘പാസ്‌വേഡ്’

mobile-phone-c
SHARE

ഡിജിറ്റൽ യുഗത്തിൽ പാസ്‌വേഡുകൾ നിർണായകമാണ്. നിരവധി പാസ്‌വേഡുകളുണ്ടായിരിക്കും ഒരു വ്യക്തിയ്ക്ക്. കംപ്യൂട്ടർ, ലാപ്ടോപ്പ്, ഫെയ്സ്ബുക്ക്, മൊബൈൽ ഫോൺ, ജി–മെയിൽ, നെറ്റ് ബാങ്കിങ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കെല്ലാം പാസ്‌വേഡുകൾ വേണം. എല്ലാം ഓർത്തിരിക്കുന്നത് അൽപം ബുദ്ധിമുട്ടുമാണ്. പ്രയാസകരമായ പാസ്‌വേഡുകൾ തിരഞ്ഞെടുത്താൽ ചിലപ്പോൾ പണി കിട്ടിയെന്നും വരാം. അതു കൊണ്ടു തന്നെ പെട്ടെന്നു ഓർക്കാൻ എളുപ്പമുള്ള പാസ്‌വേഡായിരിക്കും പലരും തിരഞ്ഞെടുക്കുന്നത്. 

ടെക് മേഖലയിൽ കൂടുതലായും ഉപയോഗിക്കുന്ന പാസ്‌േവഡുകളിലൊന്നാണ്  ‘123456’. എന്നാൽ, ഇന്ത്യക്കാരിൽ കൂടുതൽ പേരും ‘123456’ അല്ല പാസ്‍വേഡ് ആയി ഉപയോഗിക്കുന്നത്, പകരം ‘password’ ആണ് ഏറ്റവും ജനപ്രിയ പാസ്‌വേഡ്. രസകരമെന്നു പറയട്ടെ, ഇന്ത്യയുടെ അതേ പാസ്‌വേഡ് കൂടുതലായി ഉപയോഗിക്കുന്ന ഒരേയൊരു രാജ്യം ജപ്പാൻ മാത്രമാണ് എന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യക്കാർ ഉപയോഗിക്കുന്ന മറ്റ് പൊതുവായ പാസ്‌വേഡുകൾ ‘iloveyou’, ‘krishna’, ‘airam’, ‘omsairam’ എന്നിവയാണ്. പ്രൊപ്രൈറ്ററി പാസ്‌വേഡ് മാനേജറായ NordPass-ന്റെ പുതിയ ഗവേഷണ റിപ്പോർട്ടനുസരിച്ച് സംഖ്യാ, കീബോർഡ് സീക്വൻസുകൾ ഇന്ത്യയിൽ പ്രത്യേകിച്ചും ജനപ്രിയമാണ്.12345 പോലുള്ള പാസ്‌വേഡുകളും qwerty യുടെ വ്യതിയാനങ്ങളും പട്ടികയിൽ ഉയർന്ന സ്ഥാനത്താണ്. ലോകമെമ്പാടും ഈ കോംപിനേഷനുകൾ ഏറെ ജനപ്രിയമാണ്. കൂടാതെ qwerty യുടെ പ്രാദേശികവൽക്കരിച്ച പതിപ്പുകളും (ഉദാഹരണത്തിന്, ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളിൽ aazerty') സജീവമാണെന്ന് റിപ്പോർട്ടിലുണ്ട്.123456789, 12345678, india123, qwerty, abc123, xxx, Indya123, 1qaz@WSX, 123123, abcd1234, 1qaz എന്നിവയാണ് ഇന്ത്യയിലെ മറ്റ് ചില പൊതു പാസ്‌വേഡുകൾ. 

MORE IN BUSINESS
SHOW MORE