'ഫ്രീ അല്ല'; ‌'ഫോൺ പെ' യ്ക്ക് ഇനി സർവ്വീസ് ചാർജ്; രാജ്യത്ത് ആദ്യം

phonepee
SHARE

ഓൺലൈൻ പേമെന്റ് ആപ്പായ ഫോൺപേ ഇനി സർവ്വീസുകൾക്ക് നിശ്ചിത നിരക്ക് ഈടാക്കും. ഇതുവരെ ഫ്രീ സർവ്വീസായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ ഫോൺ റീചാർജിങ്ങിന് നിരക്ക് ഈടാക്കാനാണ് തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ആപ്പ് നിരക്ക് ഈടാക്കാൻ തയ്യാറെടുക്കുന്നത്.

50 രൂപയ്ക്ക് മുകളിലുള്ള റീചാർജിന് 1 രൂപയും 100 രൂപയ്ക്ക് മുകളിൽ 2 രൂപയുമാണ് ഈടാക്കുന്നത്. 50 രൂപയ്ക്ക് താഴെയുള്ള റീചാർജുകൾക്ക് നിരക്ക് ഈടാക്കില്ല.

ഏറ്റവും കൂടുതൽ യുപിഎ ട്രാൻസാക്ഷനുകള്‍ നടക്കുന്നത് ഫോൺ പേ വഴിയാണെന്ന് കണക്കുകൾ പറയുന്നു. 165 കോടി റെക്കോഡ് യുപിഎ ട്രാൻസാക്ഷനുകളാണ് സെപ്റ്റംബറിൽ  ഫോണ്‍ പേ വഴി നടന്നത്. ഇതിന് പിന്നാലെയാണ് പുതിയ നീ.ക്കം. 

300 മില്യൻ രജിട്രേഡ് ഉപഭോക്താക്കളാണ് ഫോൺപെയ്ക്ക് ഉള്ളത്.

MORE IN BUSINESS
SHOW MORE
Loading...
Loading...