ഫേയ്സ്ബുക്കിന്‍റെ പേരു മാറ്റുന്നു‍; വമ്പന്‍ മാറ്റമെന്ന് റിപ്പോര്‍ട്ട്

fb-name-going-to-change
SHARE

ഫേയ്സ്ബുക്കിന്‍റെ പേര് മാറ്റാനൊരുങ്ങി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ടെക്‌നോളജി ബ്ലോഗായ വെര്‍ജ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. പേര്മാറ്റികഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രമായല്ല മറിച്ച് സേവനം വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. 

ഇതോടെ ഫേയ്സ്ബുക് അതിന്‍റെ മാതൃകമ്പനിക്ക് കീഴിലാകുമെന്നാണ് കണക്കുകൂട്ടല്‍. ഫേയ്സ്ബുക്കിനെ കൂടാതെ ഇന്‍സ്റ്റഗ്രാമും, വാട്സാപ്പും, ഒക്കുലസും ഇതിനു കീഴിലായേക്കും. ഈ മാസം 28ന് ഇക്കാര്യം ആനുവല്‍ ചര്‍ച്ചയില്‍ സുക്കര്‍ബര്‍ഗ് സംസാരിക്കിനിക്കെയാണ് പേര് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇതില്‍ ഫേയ്സ്ബുക്കിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. മെറ്റാവേര്‍ഴ്സ് സംവിധാനംകൊണ്ടുവരാനും പദ്ധതികള്‍ തയ്യാറാക്കുന്നു. ത്രീ ഡി  ആസ്പദമാക്കിയുള്ള വന്‍ മാറ്റങ്ങളോടെയാണ് ഫേയ്സ്ബുക്കിന്‍റെ പുതിയ മാറ്റം. അടുത്ത അ‍ഞ്ചു വര്‍ഷം കണക്കിലെടുത്ത് 10,000ലധികം തൊഴില്‍ പദ്ധതികളും പ്രഖ്യാപിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 

MORE IN BUSINESS
SHOW MORE
Loading...
Loading...