ഇവിടെ പെട്രോളിന് 2.30 രൂപ കുറവ്; ഡീസലിനായി ഓടേണ്ട; വ്യത്യാസം 10 പൈസ

diesel-petrol-1
SHARE

ബത്തേരി: കേരള – തമിഴ്നാട് അതിർത്തി പമ്പുകളിലെ ഇന്ധന വിലകളിൽ ഡീസലിന് കാര്യമായ വ്യത്യാസമില്ല. അതേ സമയം പെട്രോളിന് രണ്ടര രൂപയോളം വ്യത്യാസമുണ്ട്. ഇന്നലെ ബത്തേരിയിൽ പെട്രോളിന് 106.14 രൂപയാണ് വില. തമിഴ്നാട് അതിർത്തി മേഖലയായ പന്തല്ലൂരിൽ 103.84 രൂപയും 2.30 രൂപയുടെ വ്യത്യാസം. ഡീസലിന് ഇന്നലെ ബത്തേരിയിൽ 99.63 രൂപയും പന്തല്ലൂരിൽ 99.53 രൂപയുമാണ് വില. വ്യത്യാസം 10 പൈസ മാത്രം. ചീരാൽ പമ്പിലെ ഇന്നലത്തെ വില ഡീസലിന് 99.55 രൂപയും പെട്രോളിന് 105.97 രൂപയുമാണ്.

അതായത് തമിഴ്നാട് അതിർത്തിയിലെ പമ്പുമായി ഡീസലിന് ഒരു പൈസ പോലും വ്യത്യാസമില്ല. പെട്രോളിന് വ്യത്യാസം 2.13 രൂപ. തമിഴ്നാട് അതിർത്തിയിൽ ഡീസിലിനു വലിയ വ്യത്യാസമുണ്ടെന്നും ഇന്ധനം നിറയ്ക്കാൻ ചരക്കുവാഹനങ്ങളടക്കമുള്ളവയുടെ വലിയ തിരക്കാണെന്നും പ്രചാരണമുണ്ടായിരുന്നു. ചിലർ ഡീസൽ നിറയ്ക്കാൻ 20 കിലോമീറ്ററിലധികം ഓടിച്ചു പോയി കൂടുതൽ നഷ്ടംവരുത്തി. അതേ സമയം തമിഴ്നാട് വഴി യാത്ര ചെയ്യുന്ന വാഹനങ്ങൾ ചെറിയ ലാഭം കിട്ടുമെന്നതിനാൽ തമിഴ്നാട് അതിർത്തികളിലെ പമ്പുകളിൽ നിന്ന് പെട്രോള്‍ നിറയ്ക്കുന്നുണ്ട്. 

MORE IN BUSINESS
SHOW MORE
Loading...
Loading...