കോലിയുടെ ലംബോർഗിനി കൊച്ചിയിൽ; ഓറഞ്ച് ചന്തം കാണാൻ ആൾത്തിരക്ക്

Lambo
SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ശേഖരത്തിന്റെ ഭാഗമായിരുന്ന ലംബോര്‍ഗിനി നിങ്ങള്‍ക്ക് സ്വന്തമാക്കണോ. കാര്‍ ശേഖരങ്ങള്‍ക്ക് പേരുകേട്ട കോലിയുടെ ഓറഞ്ച് ലംബോര്‍ഗിനി ഇപ്പോള്‍ കൊച്ചിയിലെ ആഡംബര കാര്‍ ഷോറൂമുകളിലൊന്നിലുണ്ട്. പ്രീമിയം ആഡംബര കാര്‍ ഡീലറായ റോയല്‍ ഡ്രൈവില്‍ സ്വന്തമാക്കണമെന്ന ആഗ്രഹത്തിനൊപ്പം, കാണാനും നിരവധിപ്പേര്‍ എത്തുന്നുണ്ട്.

പുതുച്ചേരി രജിസ്ട്രേഷനാണ്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള  കാര്‍ ഡീലറില്‍ നിന്നാണ് റോയല്‍ ഡ്രൈവ് കാര്‍ വാങ്ങിയത്. ലംബോര്‍ഗിനി കാണാനായും നിരവധി സന്ദര്‍ശകര്‍ ഷോറുമില്‍ എത്തുന്നുണ്ട്. 

MORE IN BUSINESS
SHOW MORE
Loading...
Loading...