തരംഗമാകാന്‍ ഐഫോണ്‍ 13; സ്റ്റൈലും കരുത്തും: അഞ്ച് നിറങ്ങളില്‍

apple-iphone
SHARE

മൊബൈല്‍ ഫോണ്‍ ലോകത്ത് പുതിയ തരംഗമാകാന്‍ ഐഫോണ്‍ 13 എത്തി. സ്റ്റൈലും, കരുത്തുമാണ് പുതുതലമുറ ഐഫോണിലൂടെ ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഐഫോണിന് പുറമെ  ആപ്പിള്‍ വാച്ച് സീരീസ് 7, ഐപാഡ്, ഐപാഡ് മിനി, എന്നിവയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.

ഐഫോണ്‍13 സീരീസില്‍ മിനി മുതല്‍ പ്രോ മാക്സ് വരെയുള്ള നാല് പതിപ്പുകളാണ് അവതരിപ്പിച്ചത്. അഞ്ച് നിറങ്ങളില്‍ വിപണിയില്‍ ലഭിക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പൂര്‍ണമായും പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. എ15 ബയോണിക് ചിപ്പ് സെറ്റ് പുതിയ ഫോണിന് കരുത്ത് നല്കുന്നു. മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഐഫോണ്‍ 13ന് ഒന്നര മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ചാര്‍ജ് കൂടുതല്‍ നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഐഫോണ്‍ 13നിലെ എല്ലാ മോഡലും 5 ജി സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ് എത്തുന്നത്.

ക്യാമറയിലും പുതുമ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രമിച്ചിട്ടുണ്ട്. വലിപ്പം കൂടിയ സെന്‍സറുകളുടെ ഉപയോഗത്തിലൂടെ കൂടുതല്‍ മിഴിവുറ്റ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്താനാകുമെന്നും കമ്പനി പറയുന്നു. ഡോള്‍ബി വിഷന്‍,സിനിമാറ്റിക് മോഡ് എന്നിങ്ങനെ പുതുമയുള്ള ഫീച്ചറുകളും പ്രത്യേകതയാണ്.  വ്ലോഗര്‍മാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 13 ന്റെ വില 70000 രൂപ മുതല്‍ 130000 വരെയായിരിക്കും. അടുത്ത ദിവസങ്ങളില്‍ പ്രീ ബുക്കിങ് ആരംഭിക്കും.പുതിയ ആപ്പിള്‍ വാച്ചില്‍ ഡിസ്പ്ലേയുടെ വലിപ്പം കൂടിയിട്ടുണ്ട്.

ടൈപ്പിങിനെ സഹായിക്കുന്ന ഫുള്‍ കീബോര്‍ഡ് ചേര്‍ത്തു. ഐ പാഡ് സീരിസുകളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ട്. എ 13 ബയോണിക്  പ്രോസസസ്സര്‍ 20 ശതമാനം മുന്‍ പതിപ്പുകളെക്കാള്‍ അധികം പെര്‍ഫോര്‍മന്‍സ് നല്‍കും. ഐപാഡ് വില്‍പന 40 ശതമാനം ഉയര്‍ന്നതായും കമ്പനി അറിയിച്ചു.

MORE IN BUSINESS
SHOW MORE
Loading...
Loading...