ഡയഗണ്‍ കാര്‍ട്ട് വിപുലീകരിക്കുന്നു; മലയാളി ഇ–കോമേഴ്സ് സ്റ്റാര്‍ട്ട് അപ്പ്

Dia-Gun
SHARE

മലയാളി ഇ–കോമേഴ്സ് സ്റ്റാര്‍ട്ടപ്പായ ഡയഗണ്‍ കാര്‍ട്ട് വിപുലീകരിക്കുന്നു. ആദ്യ ലോക്‌ഡൗണ്‍ കാലത്ത് ഒരു ലക്ഷം മൂലധനവുമായി തുടങ്ങിയ വെര്‍ച്വല്‍ സംരംഭം അരലക്ഷത്തിലധികം ഉപഭോക്താക്കളുമായാണ് വിപണിയില്‍ ചുവടുറപ്പിച്ചത്. കൊച്ചി കേന്ദ്രമായി ഒാഫീസ് ആരംഭിച്ചാണ് പ്രവര്‍ത്തനം വിപുലീകരിക്കുന്നത്.

ദക്ഷിണേന്ത്യയിലാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഇ – കോമേഴ്സ് സ്റ്റാര്‍ട്ടപ്പായ ഡയഗണ്‍ കാര്‍ട്ട് ലക്ഷ്യമിടുന്നത്. എല്ലാ തരത്തിലുള്ള ഉല്‍പ്പന്നങ്ങളും വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചാണ് വിപണിയില്‍ ശ്രദ്ധനേടാനായതെന്ന് ഡയഗണ്‍ കാര്‍ട്ട് സി.ഇ.ഒ ജിജി ഫിലിപ്പ് പറഞ്ഞു.

ഉല്‍പ്പന്നങ്ങളുടെ വിതരണം മെച്ചപ്പെടുത്തുകവഴി സേവനം മികച്ചതാക്കുകയാണ് അടുത്തപടി.ജിജി ഫിലിപ്പ് , അഭിലാഷ് വിജയന്‍, ഹബീബ് റഹ്മാന്‍ എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഡയഗണ്‍ കാര്‍ട്ടിന് തുടക്കമിട്ടത്. പ്രതിമാസ വിറ്റുവരവ് പത്തുകോടിരൂപയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഡയഗണ്‍ കാര്‍ട്ട് സി.ഇ.ഒ ജിജി ഫിലിപ്പ് പറഞ്ഞു.

MORE IN BUSINESS
SHOW MORE
Loading...
Loading...