അവധിയെടുത്ത് ആഘോഷിക്കൂ; ബോണസ് 1.12 ലക്ഷം; ജീവനക്കാരോട് മൈക്രോസോഫ്റ്റ്

anand-microsoft
SHARE

ലോകത്തെ തന്നെ മികച്ച തൊഴിൽദാതാക്കളിലൊന്നാണ് മൈക്രോസോഫ്റ്റ്. ജീവനക്കാരോടുള്ള കമ്പനിയുടെ ഇടപെടൽ തന്നെയാണ് അതിന് പ്രധാനകാരണം. ഇപ്പോഴിതാ ജീവനക്കാർക്ക് സ്വപ്ന തുല്യമായ അവസരം നൽകിയിരിക്കുകകയാണ് കമ്പനി. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ തലവൻ ആനന്ദ് മഹേശ്വരി ട്വിറ്ററിലൂടെ തങ്ങളുടെ ജീവനക്കാർക്ക് ഒരു ഓർമപ്പെടുത്തൽ നൽകിയിരിക്കുകയാണ്. കോവിഡും ലോക്ഡൗണുമൊക്കെ മൂലം സമ്മർദത്തിലായ ജീവനക്കാരോട് ജോലിയിൽ നിന്ന് അവധി എടുക്കാനാണ് ആനന്ദ് പറയുന്നത്. 

'പ്രിയപ്പെട്ട മൈക്രോസോഫ്റ്റ് ജീവനക്കാരെ, ജോലിയില്‍ നിന്ന് ചെറിയ അവധിയെടുക്കേണ്ടതിന്റെ ആവശ്യകത നിങ്ങളെ ഓര്‍മിപ്പിക്കുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിച്ച് കൂടുതല്‍ ഉന്‍മേഷത്തോടെയും ഊര്‍ജത്തോടെയും ജോലിയിലേക്ക് തിരിച്ചുവരൂ'-ആനന്ദ് മഹേശ്വരി ട്വീറ്റ് ചെയ്തു.

കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ബോണസ് വിതരണം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓരോ ജീവനക്കാരനും 1500 ഡോളര്‍ (ഏകദേശം 1.12 ലക്ഷം രൂപ) ആയിരിക്കും മൈക്രോസോഫ്റ്റ് വിതരണം ചെയ്യുക. വൈസ് പ്രസിഡന്റ് പോസ്റ്റിന് താഴെയുള്ള ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക.

MORE IN BUSINESS
SHOW MORE
Loading...
Loading...