കലർപ്പില്ലാത്ത കറിക്കൂട്ട്: കേരളത്തനിമയുള്ള രുചി: സോണീസ് യമ്മി ഇൻസ്റ്റന്റ് കറി മിക്‌സ്

yummy-sponsored
SHARE

കയ്യിൽ ചിക്കനും വെളളവും ഉപ്പും ഉണ്ടോ..? മിനിറ്റുകൾക്കുളളിൽ നിങ്ങൾക്കൊരു ചിക്കൻ കറി റെഡിയാക്കാം. ചിക്കനും വെളളവും ഉപ്പും മാത്രമുപയോഗിച്ച് ചിക്കൻ കറിയോ എന്ന് നിങ്ങൾ അതിശയിക്കുന്നുണ്ടാകും. എന്നാൽ ഇത് യാഥാർത്ഥ്യമാണ്. സോണീസ് യമ്മി ഇൻസ്റ്ററ്റ് കറി മിക്‌സ് കൈയിലുണ്ടാകണമെന്ന് മാത്രം. ചിക്കൻ മാത്രമല്ല ബീഫ്, ഫിഷ്, മട്ടൻ, പോർക്ക് കറികൾ മിനിറ്റുകൾക്കുളളിൽ നിങ്ങൾക്ക് ഈ മിക്‌സിലൂടെ തയ്യാറാക്കിയെടുക്കാം.

ഒരു ചായ ഉണ്ടാക്കുന്ന ലാഘവത്തോടെ ചിക്കനും ബിഫുമൊക്കെ വയ്ക്കാൻ സാധിച്ചാൽ വീട്ടമ്മമാർ ഹാപ്പി ആയിരിക്കും. അതു കൊണ്ട് തന്നെ നിങ്ങളുടെ ഓരോരുത്തരുടെയും വീട്ടിൽ സോണീസ് യമ്മി ഇൻസ്റ്റന്റ് കറി മിക്‌സ് ഉണ്ടെന്ന് ഉറപ്പു വരുത്താം.

സാധാരണ മീറ്റ് മസാലകൾ ഒരു പൊടി രൂപത്തിലാണ് വരുന്നത്. ഇത് ചെയ്യുമ്പോൾ തക്കാളി, ഉളളി പോലുളള വെജിറ്റബിൾസ് വഴറ്റി  മഞ്ഞൾ പൊടിയും മുളകു പൊടിയും മീറ്റ് മാസലയും പ്രത്യേകം ചേർത്ത് സമയം എടുത്ത് ഉണ്ടാക്കേണ്ടി വരുന്നു. കറിമിക്‌സ് ഉപയോഗിക്കുമ്പോൾ ഈ സ്‌റ്റെപ്പുകളെല്ലാം ഒഴിവാക്കാം എന്നതാണ് പ്രത്യേകത. വീട്ടിലുണ്ടാക്കുന്ന സ്വാദുണ്ടാകുമോ, ആരോഗ്യത്തിന് ഹാനികരമായ  മായം കലർന്നിട്ടുണ്ടോ എന്നീ സംശയങ്ങൾ ഉളളതിനാൽ പലരും മാർക്കറ്റുകളിൽ ലഭ്യമാകുന്ന കറിമിക്‌സുകൾ വാങ്ങാൻ മടിക്കാറുണ്ട്. എന്നാൽ കേടുകൂടാതിരിക്കാൻ യാതൊരുവിധ കെമിക്കലുകളും മായവും സോണീസ് ഇൻസ്റ്റന്റ് കറി മിക്‌സിൽ ചേർക്കുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. 100 ശതമാനവും വീട്ടിലുണ്ടാക്കുന്ന രീതിയിൽ തികച്ചും കേരള ത്തനിമിയിലാണ് കറി മിക്‌സ് ഉണ്ടാക്കിയിരിക്കുന്നത്.  ഈ മിക്‌സ് ഉപഭോക്താക്കൾക്ക് ഒരു പുതുമ സമ്മാനിക്കുമെന്നതിൽ സംശയമില്ല. മാർക്കറ്റുകളിൽ പല തരത്തിലുളള കറിമിക്‌സുകൾ ലഭ്യമാണ്. സാധാരണ മസാലകളിൽ ഉളളി ഉണക്കി പൊടിച്ച് ഡ്രൈ ചെയ്യുമ്പോൾ അതിന്റെ  നീര് വലിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇത് കാരണം തനത് ചിക്കൻ കറിയുടെ രുചി കിട്ടുന്നില്ല. എന്നാൽ അതിൽ നിന്നും വിത്യസ്തമായി സോണീസ് യമ്മി ഇൻസ്റ്റന്റ് മിക്‌സിൽ ഉളളിയും മസാലയും എണ്ണയിൽ വാട്ടി ഹാഫ് കുക്ക്ഡ് വേവിലാണ് ലഭ്യമാകുന്നത്. ഈ കറി മിക്‌സ് ഇതു വരെ ഉപയോഗിച്ച ഉപഭോക്താക്കൾ സംതൃപ്തരാണ്.

പാചകത്തിന് അധിക സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടാത്തവർക്കും സ്വാദുളള കറി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ഉൽപ്പന്നം സഹായകമാകും. ചിക്കനും ബീഫുമൊക്കെ തയ്യാറാക്കാൻ ഉപയോഗിക്കുന്ന സുഗന്ധവ്യജ്ഞനങ്ങളും വെജിറ്റബിൾസും, മസാലപൊടികളും  ഹാഫ് കുക്ക് ചെയ്താണ് ഈ പായ്ക്ക് വരുന്നത്. തക്കാളിയും ഉളളിയും വഴറ്റി സമയം കളയണ്ട. എണ്ണ പോലും ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. എണ്ണ വരെ ഇൻസ്റ്റന്റ് കറി മിക്‌സിൽ ഉണ്ട്. ഓൺലൈനിൽ മികച്ച പ്രതികരണം നേടിയ ഉല്പന്നം തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിപണിയിൽ ലഭ്യമാണ്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് വഴി കേരളത്തിലുടനീളമുളള ഷോപ്പുകളിൽ ഒരാഴ്ചയ്ക്കുളളിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. വെബ്‌സൈറ്റ് വഴി സാംപിൾ പായ്ക്കുകൾ ഓർഡർ ചെയ്യാനും അവസരം ഉണ്ട്. ഇതു കൂടാതെ ഓൺലൈനിൽ ഓർഡർ ചെയ്തു വാങ്ങാവുന്നതാണ്. കേരളത്തിനകത്തും പുറത്തുമായി നിരവധി  ആളുകൾ ഇതിനോടകം ഇൻസ്റ്റന്റ് കറി മിക്‌സ് വാങ്ങി കഴിഞ്ഞു.  ഒരു പായ്ക്കിന് 120 രൂപയാണ് വില.  പാലക്കാട് ആസ്ഥാനമായുളള ട്രേഡ്ഓൺ നെറ്റ് വർക്ക്‌സാണ് ഇതിന്റെ പ്രമോട്ടേഴ്‌സ്. എല്ലാ ജില്ലകളിലും ഉളള ആളുകൾക്കും സോണീസ് യമ്മി ഇൻസ്റ്റന്റ് കറി മിക്‌സിന്റെ വിതരണക്കാരാവാൻ അവസരം ഉണ്ട്. മികച്ച രീതിയിൽ മുന്നോട്ട് പേകുന്ന ഉൽപ്പന്നത്തിന് സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി ആവശ്യക്കാരാണ് ഉളളത്. ഡീലർ ആകാൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാം.

ഫോൺ: 8075015232

വെബ്‌സൈറ്റ് : https://yummyinstant.com

പാചകം ചെയ്യുന്ന വിധം:

ചിക്കൻ കഴുകിയെടുക്കുക. അതിനകത്തേക്ക് നമ്മുടെ സോണീസ്  യമ്മി ഇൻസ്റ്റന്റ് മസാല കറി മിക്‌സ് ഇടുന്നു. വെളളവും ഉപ്പും ചേർക്കുന്നു. ഇതിന് ശേഷം 20 മിനിറ്റോളം വേവിച്ചാൽ സ്വാദിഷ്ഠമായ ചിക്കൻ കറി തയ്യാറായി കഴിഞ്ഞു. പെട്ടന്ന് ചിക്കൻ കറി വേണമെന്നുണ്ടെങ്കിൽ ഇതേ രീതിയിൽ തന്നെ  കുക്കറിൽ വച്ചും തയ്യാറാക്കാം. ഇതിൽ തക്കാളിയും ഉളളിയും  ഇടേണ്ട ആവശ്യമില്ല. ഇൻസ്റ്ററ്റായി ഉണ്ടാക്കിയെടുക്കാം.  പാചകത്തിൽ യാതൊരു മുൻപരിചയം ഇല്ലാത്തവർക്കും ഇൻസ്റ്റന്റ് കറി മിക്സ്‌ ഉപയോഗിച്ചു കറി ഉണ്ടാക്കാം.

ഈ പാക്ക് ഉപയോഗിച്ച് 1.5kg ചിക്കൻ ഉണ്ടാക്കാൻ സാധിക്കും. മാത്രമല്ല ഈ കറി മിക്സ്‌ ഉപയോഗിച്ച് മറ്റ് കറികൾ (കടല കറി, മുട്ടക്കറി...) ഇൻസ്റ്റന്റ് ആയി ഉണ്ടാകാനുമാകും.

MORE IN BUSINESS
SHOW MORE
Loading...
Loading...