വിവാദങ്ങൾക്കിടെ ആമസോണിൽ വീണ്ടും വൻ ഓഫർ;, ഫോണുകൾക്കും ടിവികൾക്കും വിലക്കുറവ്

amazone
SHARE

വിവാദങ്ങൾ ഒരു വശത്തു കൊഴുക്കുമ്പോഴും അതൊന്നും ആമസോൺ വകവയ്ക്കുന്നില്ല.  രാജ്യത്തെ വിദേശ ഇ–കൊമഴ്സ് കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടെ വൻ‌ ഓഫർ വിൽപനയുമായി ആമസോൺ. സ്മാർട് ഫോൺ, സ്മാർട് ടിവി, ഇലക്ട്രോണിക്സ്, ഫാഷൻ എന്നീ വിഭാഗങ്ങളിലെല്ലാം വൻ ഓഫറുകളും വിലക്കുറവാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്.  ജൂലൈ 26, 27 ദിവസങ്ങളിലാണ് ആമസോൺ പ്രൈം ഡേ വിൽപന . 

ഈ വർഷത്തെ പ്രൈം ഡേ വിൽപനയിലൂടെ രാജ്യത്തെ കരകൗശലവസ്തു നിർമാതാക്കൾ, ചെറുകിട ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭകർ, നെയ്ത്തുകാർ, പ്രാദേശിക ഷോപ്പുകൾ എന്നിവയ്ക്ക് കോവിഡ് -19 ന്റെ ആഘാതത്തിൽ നിന്നു തിരിച്ചു കരകയറാൻ സഹായിക്കുമെന്നാണ് ആമസോൺ പറയുന്നത്. ഇന്ത്യയിലെ പ്രൈമിന്റെ അഞ്ചാം വാർഷികം കൂടിയാണിത്. വിവിധ വിഭാഗങ്ങളിലായി ഡിസ്കൗണ്ടുകളും മറ്റു ഇളവുകളും നൽകും.

ഈ വർഷത്തെ പ്രൈം ഡേ വിൽപന ജൂലൈ 26 ന് 12 മണിക്ക് (അർദ്ധരാത്രി) ആരംഭിച്ച് ജൂലൈ 27 ന് അവസാനിക്കും. മുന്നൂറിലധികം പുതിയ ഉൽപന്നങ്ങൾ ഈ രണ്ട് ദിവസത്തിനുള്ളിൽ അവതരിപ്പിക്കും. രണ്ട് ദിവസത്തെ വിൽപനയ്ക്കുള്ള തയാറെടുപ്പിനായി, ആമസോണിലെ നിരവധി ചെറിയ വിൽപനക്കാർ ജൂലൈ 8 മുതൽ 24 വരെ ഉപഭോക്താക്കൾക്കായി ഓഫറുകളും ഡീലുകളും നൽകുന്നുണ്ട്.

സ്മാർട് ഫോണുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ്, ആമസോൺ ഉപകരണങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ‘പുതിയ ലോഞ്ചുകളും മികച്ച ഡീലുകളുടെ ഒരു ശ്രേണിയും’ പ്രൈം അംഗങ്ങൾക്ക് പ്രത്യേകിച്ചും പ്രതീക്ഷിക്കാമെന്ന് ആമസോൺ അറിയിച്ചു.

ആമസോൺ.ഇനിലെ ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകൾക്കും പ്രാദേശിക വിൽപനക്കാർക്കും ഈ പ്രൈം ഡേ സമർപ്പിക്കുന്നു. ഈ പ്രയാസകരമായ സമയങ്ങളിൽ അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനുള്ള അവസരമാണിതെന്നും ആമസോൺ ഇന്ത്യ മേധാവി അമിത് അഗർവാൾ പറഞ്ഞു.

ജൂലൈ 8ന് വൈകുന്നേരം 5 മണി മുതൽ 24 ന് രാത്രി 11.59 വരെ പ്രൈം അംഗങ്ങൾക്ക് പ്രത്യേകം പ്രവേശനമുണ്ടായിരിക്കും. എസ്എംബി- കൾ ഓഫർ ചെയ്യുന്ന ഉൽപന്നങ്ങളിൽ ഷോപ്പിങ് നടത്താം. കൂടാതെ പ്രൈം ഡേ വാങ്ങലുകളിൽ 150 രൂപ വരെ ലഭിക്കാവുന്ന 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയിൽ 10 ശതമാനം ഇൻസ്റ്റന്റ് കിഴിവും ലഭിക്കും. ആമസോൺ പേ ഉപയോഗിക്കുന്നതിലൂടെ 1000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പ്രൈം അംഗങ്ങൾക്ക് ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രൈം ഡേ വാങ്ങലുകളിൽ അഞ്ച് ശതമാനം പരിധിയില്ലാത്ത റിവാർഡ് പോയിന്റുകളും ലഭിക്കും.

പ്രൈം ഡേ വിൽ‌പന ആദ്യം ആസൂത്രണം ചെയ്തത് ജൂൺ മാസത്തിലായിരുന്നു, എന്നാൽ കോവിഡ്-19 കേസുകൾ വർധിച്ചതിനാൽ വിൽ‌പന അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.

MORE IN BUSINESS
SHOW MORE
Loading...
Loading...