മോറട്ടോറിയത്തിന് ഇനിയും അവസരം; വായ്പ തിരിച്ചടവിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ബാങ്കുകളെ സമീപിക്കാം

moratorium
SHARE

കോവി‍ഡ് മൂലം വായ്പ തിരിച്ചടക്കാനാകാതെ കടുത്ത പ്രതിസന്ധിയിലാണ് പലരും. വ്യക്തിഗത,ബിസിനസ് വായ്പകള്‍ എടുത്തവര്‍ക്ക് കോവിഡ് വന്നതോടെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവുകയും വായ്പ ഗഡു മുടങ്ങുകയും ചെയ്തു. ഇതിന് പരിഹാരമായാണ് റിസര്‍വ് ബാങ്ക് മോറട്ടോറിയം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആറ് മാസത്തേക്ക് മോറട്ടോറിയം നല്‍കിയിരുന്നു. അന്ന് മോറട്ടോറിയത്തിന് അപേക്ഷ നല്‍കാത്തവര്‍ക്കും ഇപ്പോഴത്തെ മോറട്ടോറിയം പദ്ധതിക്ക് അപേക്ഷിക്കാം. ചെറുകിട വ്യവസായ,വ്യാപാര,സേവന മേഖലകൾക്കു മാത്രമല്ല ഭവന വായ്പയ്ക്കും വ്യക്തിഗത വായ്പയ്ക്കും വിദ്യാഭ്യാസ വായ്പയ്ക്കും എല്ലാം മോറട്ടോറിയം ലഭിക്കും. .പുതിയ മൊറട്ടോറിയം ആവശ്യമുള്ള ഉപഭോക്താക്കള്‍  സെപ്റ്റംബര്‍ 30 ന് മുമ്പ് ബാങ്കുകളില്‍ അപേക്ഷ നല്‍കണം.

രേഖകളെല്ലാം കൃത്യമാണെങ്കില്‍ അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം മൊറട്ടോറിയം അനുവദിക്കണമെന്നാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കോവിഡ് മൂലം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ബാങ്കിനെ ധരിപ്പിക്കണം. അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, നികുതി റിട്ടേൺ, ജോലി നഷ്ടമായെങ്കില്‍ അത് തെളിയിക്കുന്ന രേഖ എന്നിവ ബാങ്കില്‍ നല്‍കാം.നിലവില്‍ ജോലിയുളളവരും തിരിച്ചടവിന് ബുദ്ധിമുട്ടുള്ളവരുമാണെങ്കില്‍ സാലറി സ്ലിപ് നല്‍കാം.  സ്വയംതൊഴില്‍ ഉള്ളവരാണെങ്കില്‍ സംരംഭത്തിന്‍റെ നിലവിലെ അവസ്ഥ ബോധ്യപ്പെടുത്താം. വായ്പ എടുത്തയാള്‍ തിരിച്ചടവിന് പ്രാപ്തനല്ലെന്ന് വ്യക്തമായാല്‍ ബാങ്ക് മോറട്ടോറിയം അനുവദിക്കും. രണ്ട് വര്‍ഷം വരെ മോറട്ടോറിയം നല്‍കാം. . രണ്ട് വര്‍ഷത്തിനുളളില്‍ എത്രകാലത്തേക്കാണ് മോറട്ടോറിയം വേണ്ടത് എന്ന് ഉപഭോക്താക്കള്‍ക്ക് ബാങ്കിനെ അറിയിക്കാം.. അകൗണ്ട് പരിശോധിച്ച ശേഷം മാത്രമേ ബാങ്ക് മോറട്ടോറിയം അനുവദിക്കൂ. സര്‍ക്കാര്‍ ജോലിക്കാരടക്കം വരുമാനം ബാധിക്കപ്പെട്ടിട്ടില്ലാത്ത ആളുകള്‍ക്ക് മോറട്ടോറിയം ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ല. ചെറുകിട വ്യാപാരികളും കോവിഡിനെ തുടര്‍ന്ന് വരുമാനം കുറഞ്ഞവര്‍ക്കും ഏറെ ആശ്വാസകരമാണ് മോറട്ടോറിയം ഇളവ്. കൂടാതെ പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പകള്‍ പുന:ക്രമീകരിക്കാനും സാധിക്കും. തിരിച്ചടയ്ക്കുന്ന പ്രതിമാസ ഗഡു കുറച്ചും കാലാവധി കൂട്ടിയും വായ്പ പുന:ക്രമീകരിക്കാം.തിരിച്ചടവ് രണ്ടുവര്‍ഷം വരെ നീട്ടാന്‍ സാധിക്കും. എന്നാല്‍ 2020 മാര്‍ച്ച് ഒന്നുവരെ വായ്പ കൃത്യമായി അടച്ചവര്‍ക്ക് മാത്രമാണ് പുന:ക്രമീകരണത്തിന് സാധിക്കൂ. 25 കോടി രൂപ വരെ വായ്പ എടുത്തവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. പുന:ക്രമീകരിച്ച വായ്പ ക്രമപ്രകാരമുളള വായ്പയായാണ് പരിഗണിക്കുക. വായ്പ എടുത്തയാള്‍ പുതിയ രീതിയില്‍ തിരിച്ചടവ് തുടങ്ങിയാല്‍ നേരത്തെ ബാധ്യത വരുത്തിയിട്ടുണ്ടെങ്കില്‍ അത് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളെ അറിയിക്കില്ല

MORE IN BUSINESS
SHOW MORE
Loading...
Loading...