എസ് ബി ഐ അക്കൗണ്ടുടമയാണോ? ജൂണ്‍ 30 പ്രധാനം; ചെയ്യേണ്ടത്..

atm-sbi
SHARE

ജൂണ്‍ മാസത്തിന് ശേഷവും ഇടപാടുകള്‍ സുഗമമായി നടക്കുന്നു എന്നുറപ്പുവരുത്താന്‍ രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കായ എസ് ബി ഐ അതിന്റെ ഇടപാടുകാര്‍ക്ക് ട്വിറ്ററിലൂടെ അറിയിപ്പ് നല്‍കി. ഭാവിയില്‍ ഇടപാടുകള്‍ക്ക് തടസം നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശമാണ് ബാങ്ക് നല്‍കിയിരിക്കുന്നത്.

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്നും അക്കൗണ്ടുടമകള്‍ക്കുള്ള അറിയിപ്പില്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്. രാജ്യത്ത് ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാന്‍കാര്‍ഡുകളുടെ എണ്ണം 17 കോടിയോളമാണ്. പത്ത് തവണയോളം ഇതുവരെ തീയതി നീട്ടി നല്‍കിയിട്ടുണ്ട്.  പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും.

ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നലിവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും. 

MORE IN BUSINESS
SHOW MORE
Loading...
Loading...