ഇനി പ്രതിദിന പരിധിയില്ല; കാലാവധി തീരും വരെ ‘അൺലിമിറ്റഡ്’ ഡേറ്റ; 5 പ്ലാനുകളുമായി ജിയോ

jio-ambani
SHARE

ആകർഷകമായ പ്ളാനുകൾ അവതരിപ്പിക്കുന്നതിൽ എന്നും ഒരു പടി മുന്നിലാണ് റിലയൻസ് ജിയോ. ജനകീയ പ്ളാനുകൾ സാധാരണക്കാർക്കു ഏറെ ഉപകാരപ്രദവുമാണ്. ഇപ്പോൾ വീണ്ടും മികച്ച പ്ളാനുകളുമായി ജിയോ വന്നിരിക്കുന്നു. 

പതിനഞ്ച് ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള 'പ്രതിദിന പരിധിയില്ലാതെ' അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോ  അവതരിപ്പിച്ചത്. 15, 30, 60, 90, 365 ദിവസം കാലാവധിയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചത്. ഈ അഞ്ച് പ്ലാനുകളിൽ പ്രതിദിന പരിധിയില്ലാതെ ഡേറ്റയും വോയ്സ് കോളുകളും ആസ്വദിക്കാം.  

ജിയോ ഫ്രീഡം പ്ലാനുകളിൽ ഡിജിറ്റൽ ലൈഫിനായി കൂടുതൽ ഓപ്ഷനുകൾ കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചു. ദിവസവും കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന പ്ലാനുകളാണിത്. 30 ദിവസത്തെ പ്ലാനിൽ ഡേറ്റ കഴിയുമെന്ന് ഒരിക്കലും ആശങ്കപ്പെടേണ്ടിവരില്ലെന്നും ജിയോയുടെ വാര്‍ത്താകുറിപ്പിൽ പറയുന്നു. പതിനഞ്ച് ദിവസം കാലാവധിയുള്ള പ്ലാനിന്റെ നിരക്ക് 127 രൂപയാണ്. ഈ പ്ലാനിൽ 12 ജിബി ഡേറ്റയാണ് ലഭിക്കുക. ഈ ഡേറ്റ 15 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ദിവസ പരിധിയില്ലാതെ ഉപയോഗിക്കാം.

30 ദിവസം കാലാവധിയുള്ള പ്ലാനിനു 247 രൂപയാണ് നിരക്ക്. ഈ പ്ലാനിൽ 25 ജിബി ഡേറ്റയാണ് നൽകുന്നത്. 447 രൂപയുടെ 60 ദിവസ പ്ലാനിൽ 50 ജിബി ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. 597 രൂപയുടെ 90 ദിവസ പ്ലാനില്‍ 75 ജിബി ഡേറ്റയും ലഭിക്കും. ഒരു വർഷ (365 ദിവസം) കാലാവധിയുള്ള 2,397 രൂപയുടെ പ്ലാനിൽ 365 ജിബി ഡേറ്റയും നൽകുന്നു.

ഈ പ്ലാനുകളിലെല്ലാം ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ് എന്നിവയുൾപ്പെടെയുള്ള ജിയോയുടെ യൂട്ടിലിറ്റി ആപ്ലിക്കേഷനുകളും മറ്റു ചില സർവീസുകളും സൗജന്യമായി ഉപയോഗിക്കാം.

MORE IN BUSINESS
SHOW MORE
Loading...
Loading...