ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് മറയ്ക്കാം; പുതിയ മാറ്റവുമായി ഫെയ്സ്ബുക്ക്

facebook-instagram-1
SHARE

ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് ഇനി മറയ്ക്കാം. ഉപയോക്താക്കളുടെ അനുഭവം വിലയിരുത്തിയാണ് ഈ പരിഷ്കാരം വരുത്തുന്നത്. ചിലർക്ക് ലൈക്കുകളുടെ എണ്ണം അറിയാതിരിക്കുന്നതാണ് സന്തോഷം. വെറുക്കുന്നവരുമുണ്ട്. എന്തു വേണമെന്നു തീരുമാനിച്ചിട്ട് സെറ്റിങ്സിൽ പോയി ന്യൂ പോസ്റ്റ് എന്ന സെക്‌ഷനിൽ മാറ്റം വരുത്തിയാൽ മതി. 

ഓരോരുത്തരുടെയും ഇഷ്ടമെന്താണെന്നു മനസ്സിലാക്കി അതനുസരിച്ചുള്ള മാറ്റങ്ങൾ പടിപടിയായി വരുത്താനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും. അതിൽ ആദ്യത്തേതാണ് ഇത്. വേണ്ടാത്ത ഉള്ളടക്കം ഒഴിവാക്കി വേണ്ടതു മാത്രം തരുന്നതാണ് അടുത്ത പരിഷ്കാരം.

MORE IN BUSINESS
SHOW MORE
Loading...
Loading...