ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഓഫർ; 13,799 രൂപയ്ക്ക് സ്മാർട് ടിവി; ഇളവുകളുമായി തോംസൺ

flipkart-offer
SHARE

സ്മാർട് ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറുകളൊരുക്കി തോംസൺ. ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിലൂടെയാണ് ഓഫർ ഒരുക്കിയിരിക്കുന്നത്. മെയ് 27 മുതൽ 29 വരെയാണ് ബിഗ് സേവിംഗ്സ് ഡേ സെയിൽ. തോംസണിന്റെ ഉൽപ്പന്നങ്ങൾക്കെല്ലാം വമ്പിച്ച ഇളവാണ് നൽകുന്നത്. 

ഫ്ലിപ്കാർട്ട് പ്ലസ് ഉപയോക്താക്കൾക്ക് 40 ഇഞ്ച് എൽഇഡി ടിവി 18,999 രൂപയ്ക്ക് ലഭിക്കും. 75 ഇഞ്ച് ടി.ി 1,05,999 രൂപയ്ക്കാണ് ലഭിക്കുക. ഫ്ലിപ്കാർട്ട് സെയിലിൽ കേവലം 13,799 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 9,499 രൂപയിലും തുടങ്ങുന്നു. തോംസൺ 32PATH0011, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 13,799 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 19,999 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 105,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 54,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 9,499 രൂപയ്ക്കും വിൽക്കുന്നു.

സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളും വിൽക്കുന്നുണ്ട്. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന് 6,999 രൂപയ്ക്കാണ് വിൽക്കുക. 10.5 കിലോഗ്രാം ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 28,499 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില

'നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉപയോക്താക്കളുടെ ചുമലിന് ഭാരമാകാത്ത തരത്തിൽ സത്യസന്ധമായ ചില ഓഫറുകളാണ് ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നത്'. തോംസൺ സിഇഒ അവ്നീത് സിങ്ങിന്റെ വാക്കുകളാണിത്. 

MORE IN BUSINESS
SHOW MORE
Loading...
Loading...