നമ്പീശന്‍സിന്‍റെ തേനും വിപണിയിലേക്ക്; ജയറാം ബ്രാൻഡ് അംബാസഡർ

honeywb
SHARE

പ്രമുഖ നെയ് ബ്രാന്‍ഡായ നമ്പീശന്‍സിന്‍റെ തേനും വിപണിയിലേക്ക്. നമ്പീശന്‍സ് വൈല്‍ഡ് ഫ്ളവര്‍ ഹണി എന്ന പേരിലാണ് തേന്‍ വിപണിയിലിറക്കിയിരിക്കുന്നത്. നടന്‍ ജയറാമിനെ നമ്പീശന്‍സ് ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായും പ്രഖ്യാപിച്ചു.1932 മുതല്‍ മലയാളികള്‍ക്ക് ശുദ്ധമായ നെയ്യിന്‍റെ രുചി സമ്മാനിക്കുന്ന നമ്പീശന്‍സ് ഇനി തേനിന്‍റെ മധുരവും പകരും. കൃത്രിമ ചേരുവുകളില്ലാതെ സ്വാഭാവിക രുചിയുള്ള തേന്‍ ആണ് നമ്പീശന്‍സ് വാഗ്ദാനം ചെയ്യുന്നത്. തേനിനു പുറമേ കൂടുതല്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ ഈ വര്‍ഷം നമ്പീശന്‍സ് ഗ്രൂപ്പ് വിപണിയിലെത്തിക്കും

കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ തമിഴ്നാടില്‍ പുതിയ ഫാക്ടറിയും ആരംഭിച്ചു. ചലച്ചിത്രതാരം ജയറാം ആയിരിക്കും ലോകവിപണിയില്‍ നമ്പീശന്‍സ്ഉല്‍പ്പന്നങ്ങളുടെമുഖം.ഗുണമേന്‍മയില്‍ വിട്ടുവീഴ്ച ചെയ്യാത്തതും, പരിചയ സമ്പന്നരായ ജീവനക്കാരുമാണ് നമ്പീശന്‍സ് ഉല്‍പ്പന്നങ്ങളുടെ വിജയരഹസ്യം

MORE IN Business
SHOW MORE
Loading...
Loading...