താഴോട്ട് പോകുന്ന സ്വർണവില; ഈ മാസം മാത്രം പവന് കുറഞ്ഞത് 2,640 രൂപ;വില ഇനിയും..?

Gold-shop.jpg.image.845
SHARE

സ്വർണ വില കഴിഞ്ഞ 9 മാസത്തെ താഴ്ന്ന വിലയിലേക്ക് എത്തിയിരിക്കുകയാണ്.  ഇന്ന് 55 രൂപ ഗ്രാമിനും പവന് 440 രൂപയും കുറഞ്ഞു 4270 രൂപ ഗ്രാമിനും പവന് 34160 രൂപയുമായി. രാജ്യാന്തര വിപണി  വില ട്രോയ് ഔൺസിന് 1720 ഡോളർ വരെ താഴ്ന്ന ശേഷം 1932 ഡോളറിലാണിപ്പോൾ. രൂപ കൂടുതൽ ദുർബലമായി 73.90 ലേക്കെത്തിയത് സ്വർണ വില വൻതോതിൽ  കുറയാതിരിക്കാനുള്ള കാരണമായി. C2020 ജനുവരി 1 ന് അന്താരാഷ്ട്ര വിപണിയിൽ  സ്വർണ വില 1519 ഡോളറായിരുന്നു. അന്ന് കേരളത്തിലെ സ്വർണ വില ഗ്രാമിന് 3625 രൂപയും പവന് 29000 രൂപയുമായിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് അവസാനം തുടങ്ങിയ ലോക്ക്ഡൗൺ ജൂലൈയിൽ അവസാനിക്കുമ്പോൾ സ്വർണ വില ഏതാണ്ട് പാരമ്യത്തിലേക്കെത്തുകയായിരുന്നു. വിപണികളെല്ലാം നിശ്ചലമാകുകയും വ്യാപാരങ്ങളെല്ലാം മന്ദീഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ  വൻകിട കോർപറേറ്റുകളടക്കം വലിയ തോതിൽ സ്വർണത്തിൽ നിക്ഷേപിച്ചത് സ്വർണ വില ഉയരുവാൻ കാരണമായി. പകർച്ചവ്യാധി ലോകമെമ്പാടും പടർന്നത് ആഗോള സാമ്പത്തിക തകർച്ചയ്ക്കും കാരണമായി.

2020 ആഗസ്റ്റ് 7 ന് ആഗോള വിപണിയിൽ സ്വർണ്ണവില  ഏക്കാലത്തെയും ഉയർന്ന വിലയിലെത്തി.രാജ്യാന്തര വിപണിയിൽ  വില 2080 ഡോളറിലേക്കും കേരളത്തിൽ 5250 രൂപ ഗ്രാമിനും പവന് 42000 രൂപയിലേക്കുമെത്തി. ആഗസ്റ്റ് 7 ന് ശേഷം ഓരോ ദിവസവും വില താഴോട്ട് ഇടിയുന്ന പ്രവണതയാണുണ്ടായത്. കഴിഞ്ഞ 6 മാസത്തിനിടയിൽ സ്വർണ വില ചാഞ്ചാട്ടം തുടരുകയും ഗ്രാമിന് 4270 രൂപയിലേക്ക് എത്തുകയും ചെയ്തു. ഗ്രാമിന് 980 രൂപയും പവന് 7840 രൂപയുടെ കുറവുമാണുണ്ടായത്.

2020 ആഗസ്റ്റിന് ശേഷം 6 മാസത്തിനുള്ളിൽ 360 ഡോളറാണ് രാജ്യാന്തരവിപണിയിൽ ഇടിഞ്ഞത്. താല്ക്കാലികമായെങ്കിലും വില കുറയാമെന്നും 50 ഡോളറെങ്കിലും ഇനിയും കുറയുമെന്ന സൂചനകളുണ്ട്. ഇനിയൊരു തിരുത്തലിന് സാധ്യത കുറവാണെന്നും ചെറിയ ചാഞ്ചാട്ടത്തിന് ശേഷം വിലവർദ്ധിക്കാൻ തന്നെയാണ് സാധ്യതയെന്നും പ്രവചനങ്ങളുണ്ട്.

MORE IN BUSINESS
SHOW MORE
Loading...
Loading...