ആദ്യ ഓട്ടോ റേസ് മത്സരം ടുക് ടുക് ക്രോസിന് വേദിയൊരുക്കി തൃപ്പൂണിത്തുറ

auto-race-03
SHARE

ദക്ഷിണേന്ത്യയിലെ ആദ്യ ഓട്ടോ റേസ് മത്സരം ടുക് ടുക് ക്രോസിന് വേദിയൊരുക്കി തൃപ്പൂണിത്തുറ. വി 12 റേസ് സൊലൂഷന്‍സ് നടത്തിയ മത്സരത്തില്‍ 

കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു. തിരുവനന്തപുരം വിതുര സ്വദേശി എസ്.വി.രതീഷാണ് ആദ്യ റേസില്‍ വിജയിച്ചത്. 

തൃപ്പൂണിത്തുറയിലെ മിനി ബൈപ്പാസ് റോഡിന് സമീപമുള്ള ഗ്രൗണ്ടില്‍ വൈകീട്ട് നാലര മുതല്‍ അക്ഷരാര്‍ഥത്തില്‍ പൊടിപാറുകയായിരുന്നു. 

ദക്ഷിണേന്ത്യയിലെ ആദ്യ ഓട്ടോ റേസ് മത്സരമായ ടുക് ടുക് ക്രോസില്‍ പങ്കെടുക്കാനെത്തിയ ഓട്ടോറിക്ഷകള്‍ വാശിയോടെ ഗ്രൗണ്ടിലൂടെ ചീറിപാഞ്ഞു. ഓട്ടോ 

ഡ്രൈവറും കോ ഡ്രൈവറുമടക്കം പന്ത്രണ്ട് മത്സരാര്‍ഥികള്‍ ആവേശത്തോടെ ഒന്നാം സമ്മാനത്തിനായി റേസില്‍ കുതിച്ചു. വര്‍ഷങ്ങളായി ഓട്ടോ ഡ്രൈവറായി 

ജോലി ചെയ്യുന്നവര്‍ക്കും മത്സരം പുത്തന്‍ അനുഭവമായിരുന്നു. വിജയിയായ തിരുവനന്തപുരം സ്വദേശി എസ്.വി.രതീഷിന് ലഭിച്ചത് 5000 രൂപ. 

വി12 എന്ന റേസിങ്ങ് കമ്പനി കേരളത്തില്‍ ആദ്യമായാണ് ഓട്ടോ റേസ് സംഘടിപ്പിച്ചത്. മണ്‍ റോഡിലൂടെ 800 മീറ്റര്‍ നീളത്തിലാണ് ട്രാക്ക് ഒരുക്കിയത്. 

സോട്ട് 2–സി.വി.വരുണ്‍, വി12 കമ്പനി മാനേജിങ്ങ് ഡയറക്ടര്‍

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തിയതിനാല്‍ മല്‍സരത്തിന് കാഴ്ച്ചക്കാരുണ്ടായിരുന്നില്ല.  വരും വര്‍ഷങ്ങളിലും മല്‍സരം വിപുലമായി നടത്താന്‍ 

സംഘടന ലക്ഷ്യമിടുന്നുണ്ട്. 

MORE IN BUSINESS
SHOW MORE
Loading...
Loading...