കാത്തിരിപ്പവസാനിച്ചു; പുത്തൻ ടാറ്റ സഫാരി വിപണിയിൽ

safari
SHARE

കാത്തിരിപ്പിന് ഒടുവില്‍ ടാറ്റ പുതിയ സഫാരി വിപണിയിൽ. പഴയ സഫാരിയില്‍ നിന്ന് ഏറെ പുതുമകളോടെയാണ് വാഹനം എത്തുന്നത്. അടുത്തമാസം നാലുമുതല്‍ ബുക്കിങ് തുടങ്ങും. ആറ് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. 

നന്നായി ഒരുക്കിയ ഉള്‍വശമാണ് പുതിയ സഫാരിയുടെ ഏറ്റവും പുതുമയാര്‍ന്ന ഭാഗം.  ലാന്‍ഡ് റോവറിന്റെ D8 പ്ലാറ്റ് ഫോമിലാണ് പുതിയ സഫാരിയും ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരതയ്ക്കും സുഖസൗകര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. 18 ഇഞ്ച് വീലുകാണ് സഫാരിയിലുള്ളത്. ഹാരിയറില്‍ ഉള്ളതുപോലെ 170 എച്ച് പിയും 350എന്‍എമ്മും ഉല്‍പാദിപ്പിക്കുന്ന 2.0ലീറ്റര്‍ ക്രയോടെക് ഡ‍ീസല്‍ എഞ്ചിനാണ് പുതിയ സഫാരിയിലും.  ആറ് സീറ്റര്‍, ഏഴ് സീറ്റര്‍ ഓപ്ഷനുകളിലാണ് സഫാരി എത്തുന്നത്

പനോരമിക് സണ്‍റൂഫും പുതിയ സഫാരിയിലുണ്ട്. ഇക്കോ, സിറ്റി, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും വാഹനം ഓഫര്‍ ചെയ്യുന്നു.  ഓട്ടോമാറ്റിക് പതിപ്പും ലഭ്യമാണ്. ഫെബ്രുവരി നാലി ബുക്കിങ് ആരംഭിക്കുന്ന സഫാരിക്ക് 16ലക്ഷം  മുതല്‍ 24ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില. 

പഴയ സഫാരിയിലേതില്‍ നിന്ന് വ്യത്യസ്തമായി ഫോര്‍വേര്‍ഡ് സീറ്റിങ്ങാണ് പുതിയതില്‍. എന്നാല്‍ പഴയ സഫാരി പ്രേമികള്‍ അല്‍പം നിരാശയിലാണ്. കാരണം മറ്റൊന്നുമല്ല ഹാരിയറിന്റെ വലിച്ചുനീട്ടിയ പതിപ്പെന്നാണ് ഇവരുടെ പരാതി.

MORE IN BUSINESS
SHOW MORE
Loading...
Loading...