കല്ല്യാണ്‍ സില്‍ക്സ് പെരിന്തൽമണ്ണയിൽ; പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

kalyan-silks
SHARE

മലപ്പുറം ജില്ലക്ക് പുതിയ ഷോപ്പിങ് അനുഭവവുമായി കല്ല്യാണ്‍ സില്‍ക്സും കല്ല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റും പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.

കല്ല്യാണ്‍ സില്‍ക്സിന്റെ മുപ്പതാമത്തെ ഷോറൂമും അഞ്ചാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റുമാണ് പെരിന്തമണ്ണ കോഴിക്കോട് റോഡില്‍ ഉദ്ഘാടനം ചെയ്തത്. അന്‍പതിനായിരം ചതുരശ്രഅടി വിസ്തീര്‍ണമുളള ഷോറൂമിന്റെ താഴത്തെ നിലയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. പെരിന്തല്‍മണ്ണയുടെ അഭിരുചി മനസിലാക്കിയുളള ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചതെന്ന് ചെയര്‍മാനും എം.ഡിമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

ഒരേ സമയം 75 വിവാഹ സംഘത്തിന് ഷോപ്പിങ് നടത്താന്‍ സൗകര്യമുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളും എം.ആര്‍.പിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനാവുമെന്ന് മാനേജ്മെന്റ് അറിയിച്ചു. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവുണ്ട്. വെബ്സൈറ്റിലൂടേയും വാട്സാപ്പിലൂടേയും സാധനങ്ങള്‍ വാങ്ങാന്‍ ഫെബ്രുവരി ഒന്നു മുതല്‍ സൗകര്യമൊരുക്കുന്നുണ്ട്. ഹോം ഡെലിവറിയുമുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്കു പുറമെ മഞ്ഞളാംകുഴി അലി എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി. ഷാജി, ബി.ജെ.പി ജില്ല പ്രസിഡന്റ് രവി തേലത്ത്, കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ് തുടങ്ങിയവരും പങ്കെടുത്തു.

MORE IN BUSINESS
SHOW MORE
Loading...
Loading...