മൂല്യത്തിൽ റിലയൻസിനെ കടത്തിവെട്ടി ടാറ്റ; തിരിച്ചടിയായത് കർഷകരോഷമോ?

mukesh-ambani-new
SHARE

കർഷക പ്രതിഷേധം ഉയർത്തുന്ന പ്രതിസന്ധി ചില്ലറ തലവേദനകൾ അല്ല മുകേഷ് അംബാനിക്ക് ഉണ്ടാക്കുന്നത്. ലോകസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന നേട്ടത്തിൽ നിന്നും അദ്ദേഹം പുറത്തായിരുന്നു. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയൻസിനെ മറികടന്ന് ടാറ്റ ഗ്രൂപ്പ് എത്തിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറുമാസമായി റിലയൻസ് കയ്യടക്കിവച്ചിരുന്ന സ്ഥാനമാണ് ടാറ്റ സ്വന്തമാക്കുന്നത്. 

16.69 ലക്ഷം കോടി രൂപയുടെ മൂല്യമാണ് ടാറ്റ ഗ്രൂപ്പിനുള്ളത്. ഇത് റിലയന്‍സ് ഗ്രൂപ്പിനേക്കാള്‍ 36 ശതമാനം കൂടുതലാണ്. കോവിഡ് കാലത്ത് ഓഹരികള്‍ കുതിച്ചുയര്‍ന്നതാണ് ടിസിഎസിന് നേട്ടമായതെന്നാണ് വിലയിരുത്തൽ. ജൂലൈക്ക് ശേഷം ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികളില്‍ മാത്രം നൂറു ശതമാനത്തിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

MORE IN BUSINESS
SHOW MORE
Loading...
Loading...