അമ്പരന്ന് ടെലഗ്രാം; 72 മണിക്കൂറിൽ 25 മില്യൺ അതിഥികൾ; വാട്സാപ്പിന് അടി

telegram-view
SHARE

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം വൻവിവാദമായതോടെ വാട്സ്ആപ്പ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതേസമയം ഈ വീഴ്ച ആഘോഷമാക്കുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ മുന്നിലാണ് സിഗ്നൽ. എന്നാൽ അമ്പരപ്പിക്കുന്ന വളർച്ച സ്വന്തമാക്കുകയാണ് ടെലഗ്രാം. കഴിഞ്ഞ 72 മണിക്കൂറിനുളളിൽ 25  മില്യൺ പുതിയ ഉപഭോക്താക്കളാണ് ടെലഗ്രാമിൽ അക്കൗണ്ടെടുത്തത്. ഇതോടെ ആകെ ഉപഭോകാതാക്കൾ 500 മില്യൺ കടന്നു. 

കണക്കുകൾ പുറത്തുവിട്ടത് ടെലഗ്രാം സ്ഥാപകൻ പവൽ ഡറോവാണ്. മെസേജിങ് ആപ്പുകൾക്കിടയിലെ വമ്പന്മാരിൽ ഒരാളാണ് െടലഗ്രാം. 2013 ആഗസ്റ്റിൽ ആരംഭിച്ചതുമുതൽ ഉപഭോക്താക്കളുളള ടെലഗ്രാമിന്, വാട്സാപ്പിന്റെ പുതിയ സ്വകാര്യ നയങ്ങൾ വന്നതോടെ ആളൊഴുക്ക് കൂടി. സിഗ്നലിന്റെ ചര്‍ച്ചകൾക്കിടയിൽ ആരും ശ്രദ്ധിക്കാതെപോയ ആപ്പിന് തങ്ങൾ പോലും പ്രതീക്ഷിക്കാത്ത വളർച്ചയാണ് രണ്ട് ദിവസത്തിനുളളിൽ ഉണ്ടായത്. 

പുതിയ ഉപഭോക്താക്കളിൽ 38ശതമാനം പേർ ഏഷ്യയിൽ നിന്നും 27ശതമാനം പേർ യൂറോപ്പിൽ നിന്നും 21ശതമാനം പേർ ലാറ്റിൽ അമേരിക്കയിൽ നിന്നുമാണ്. ഉപഭോക്താക്കവളെ നിലനിർത്തുന്നതിനായി പ്രീമിയം പെയ്‍്‍്ഡ് ഫീച്ചരുകൾ ഉടൻ കൊണ്ടുവരുമെന്ന് ഡറോവ് വ്യക്തമാക്കി. സ്വകാര്യ ചാറ്റുകളെ ബാധിക്കാത്ത വിധം പരസ്യങ്ങൾ നൽകുമെന്നും ഡറോവ് പറഞ്ഞു.

MORE IN BUSINESS
SHOW MORE
Loading...
Loading...