വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകൾ എങ്ങനെ സിഗ്നലിലേക്ക് മാറ്റാം?; അറിയേണ്ടതെല്ലാം

Signal-Group-Share
SHARE

ഇടിവെട്ടിയവനെ പാമ്പുകൊത്തി എന്ന ചൊല്ലിപ്പോള്‍ മറ്റാരെക്കാളും ചേരുന്നത് വാട്സാപ്പിനാണ്. വിവാദപരമായ പുതിയ സ്വകാര്യ നയങ്ങൾക്ക് സമ്മതമറിയിച്ച കുറച്ചുപേരെ എങ്ങനെയെങ്കിലും കൂടെകൂട്ടാമെന്ന് കരുതിയപ്പോഴാണ് 2019ലെ റിപ്പോർട്ട് പിന്നെയും തലപൊക്കിയത്.

റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകൾ ഗൂഗിളിൽ ആർക്കും ലഭ്യമാകും. അങ്ങനെ തിരഞ്ഞുകിട്ടുന്ന സ്വകാര്യ ഗ്രൂപ്പുകളിൽ ആർക്ക് വേണമെങ്കിലും അംഗമാകാനും സാധിക്കും. കഴിഞ്ഞ വർഷം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വാട്സാപ്പ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

എന്നാൽ അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് വീണ്ടും വാട്സാപ്പ് സ്വകാര്യ ഗ്രൂപ്പ് ചാറ്റുകൾ ഗൂഗിളുമായി പങ്കുവെക്കുന്നുവെന്ന വാർത്ത പുറത്തുവരുന്നത്. ഇത് കേട്ടപ്പോൾ മുതൽ പലരുടെയും ചിന്ത എങ്ങനെ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകൾ സിഗ്നലിലേക്ക് മാറ്റാമെന്നതാണ്. 

സിഗ്നലിൽ ഗ്രൂപ്പ് ഉണ്ടാക്കുകയെന്നതാണ് ആദ്യ പടി. സാധാരണ വാട്സാപ്പിലുളളതുപോലെ സ്ക്രീനിന്‍റെ വലത്തേയറ്റത്ത് മുകളിലായി ന്യൂ ഗ്രൂപ്പ് എന്ന ഓപ്ഷനുണ്ട്. ഗ്രൂപ്പ് ഉണ്ടാക്കിയാൽ അതിൽ വാട്സാപ്പിലെ ഏത് ഗ്രൂപ്പിനെ സിഗ്നലിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നുവോ ആ ഗ്രൂപ്പിലെ ഒരു വ്യക്തിയെ എങ്കിലും ചേർക്കുക. ആവശ്യമെങ്കിൽ പേരും ഗ്രൂപ്പ് ഐക്കണും നൽകുക.

രണ്ടാമതായി ഗ്രൂപ്പ് സെറ്റിങ്സിലുളള ഇൻവൈറ്റ് ലിങ്കെടുത്ത് വാട്സാപ്പിൽ നിന്ന് മാറ്റാനുദ്ദേശിക്കുന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യുക. ലിങ്ക് വഴി വാട്സാപ്പിലുളള, സിഗ്നനൽ ഇൻസ്റ്റോൾ ചെയ്ത എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും സിഗ്നലില്‍ ഒരുമിച്ചിരുന്ന് സൊറ പറയാം.

MORE IN BUSINESS
SHOW MORE
Loading...
Loading...