ആഡംബര വാഹനങ്ങൾക്ക് വേണ്ടി പ്രീമിയം ഗ്രേഡ് പെട്രോള്‍; ഇന്ത്യയിൽ ആദ്യം കൊച്ചിയിൽ

xp-petrol-kochi
SHARE

ഇന്ത്യയിലെ ആദ്യ 100  ഒക്ടേന്‍ പ്രീമിയം ഗ്രേഡ് പെട്രോള്‍ ആയ എക്സ്പി 100 ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കൊച്ചിയില്‍ വിപണിയിലിറക്കി. ആഡംബരകാറുകള്‍ക്കും ബൈക്കുകള്‍ക്കും വേണ്ടിയുള്ള ലോകോത്തര പ്രീമിയം ഗ്രേഡ് പെട്രോളാണിത്. കൊച്ചിയില്‍ ഐഓസി ചീഫ് ജനറല്‍ മാനേജര്‍ വിസി അശോകനാണ് എക്സ്പി ഹണ്‍ഡ്രഡ് വിപണിയിലിറക്കിയത്. ഇന്ത്യയില്‍ കൊച്ചി ഉള്‍പ്പെടെ പതിനഞ്ച് നഗരങ്ങളില്‍ മാത്രമേ ഈ പെട്രോള്‍ ലഭിക്കുകയുള്ളൂ. കൊച്ചിയില്‍ തേവരയിലും വൈറ്റിലയിലുമുള്ള പമ്പുകളിലായിരിക്കും എക്സ്പി 100 നിറയ്ക്കാന്‍ സൗകര്യമുണ്ടാവുക. 

MORE IN BUSINESS
SHOW MORE
Loading...
Loading...