കുറഞ്ഞ വിലയിൽ കൂടിയ ഗുണമേൻമയെന്ന് ഡിബി കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്; വിപണി പിടിക്കാനൊരുക്കം

db-02
SHARE

കോവിഡ് കാലത്ത് ശുചീകരണ ഉല്‍പ്പന്നങ്ങളുെട കൂടിയ ആവശ്യം കണക്കിലെടുത്ത് മേഖലയില്‍ സജീവമാകാനൊരുങ്ങുകയാണ് പ്രമുഖ ശുചീകരണ നിര്‍മാതാക്കളായ ഡിബി കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്. നടി മംമ്താ മോഹന്‍ദാസാണ് കമ്പനിയുെട ബ്രാന്‍ഡ് അംബാസിഡര്‍. 

ഡിറ്റര്‍ജന്‍റ്, ബാത്ത്റും ക്ലീനര്‍, ഫ്ലോര്‍ ക്ലീനര്‍, ഹാന്‍ഡ് വാഷ്, സോപ്പ് തുടങ്ങി ഏഴിലധികം ഉല്‍പ്പന്നങ്ങളാണ് ഡിബി കണ്‍സ്യൂമര്‍ പ്രൊഡക്ട് പുറത്തിറക്കുക. കൂടിയ ഗുണമേന്മയും കുറഞ്ഞ വിലയുമാകും ഉല്‍പ്പന്നങ്ങളുടെ പ്രത്യേകതയെന്ന് കമ്പനി അവകാശപ്പെടുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടി മംമ്താ മോഹന്‍ദാസ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം മാര്‍ക്കറ്റ് വിഹിതം പിടിക്കുകയാണ് ലക്ഷ്യം. 

MORE IN BUSINESS
SHOW MORE
Loading...
Loading...