വി-ഗാര്‍ഡ് ബിഗ് ഐഡിയ മത്സരവിജയികളെ പ്രഖ്യാപിച്ചു; ഐഐഎം നാഗ്പൂര്‍ ജേതാക്കൾ

vgurd
SHARE

വി-ഗാര്‍ഡ് ബിഗ് ഐഡിയ മത്സരവിജയികളെ പ്രഖ്യാപിച്ചു.  ഐഐഎം നാഗ്പൂര്‍, ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി.  ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഒന്നാം റണ്ണര്‍ അപ്പും ഐഐഎം വിശാഖപട്ടണം രണ്ടാം റണ്ണര്‍ അപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു.  എഞ്ചിനീയറിങ് കോളെജുകള്‍ക്കായി നടത്തിയ ഈ വര്‍ഷത്തെ ബിഗ് ഐഡിയ ടെക്ക് ഡിസൈന്‍ മല്‍സരത്തില്‍ കോതമംഗലം മാര്‍ അത്താനിയസ് കോളജ് ഓഫ് എന്‍ജിനീയറിങ് ഒന്നാം സ്ഥാനം നേടി. ബെംഗളൂരു എം.എസ്.രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി രണ്ടാം സ്ഥാനവും കോട്ടയം  സെയ്ന്റ്ഗിറ്റ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ്  മൂന്നാം സ്ഥാനവും നേടി. ജേതാക്കള്‍ക്ക് സമ്മാനത്തുക വിതരണം ചെയ്തു.  പുരസ്‌കാര വിതരണച്ചടങ്ങിന് വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കൊച്ചൗസേപ് ചിറ്റിലപ്പിള്ളി, മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഇത്തവണ വെര്‍ച്വലായാണ് മല്‍സരം നടത്തിയത്.  

MORE IN BUSINESS
SHOW MORE
Loading...
Loading...