കാർഷിക വായ്പകള്‍ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ; യോനോ ആപ്പ് വഴി പലിശ കുറവ്

webinar
SHARE

കാര്‍ഷിക വായ്പകള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണെന്ന് എസ്.ബി.ഐ കേരള സര്‍ക്കില്‍ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്ര ലാല്‍ ദാസ്. യോനോ ആപ് വഴി കാര്‍ഷികവായ്പ എടുത്താല്‍ പലിശകുറയുകയും പെട്ടന്ന് ലഭിക്കുകയും ചെയ്യും. പൈനാപ്പിള്‍, കുരുമുളക്, ഏലം കര്‍ഷകര്‍ക്കും കുടുംബശ്രീയ്ക്കും എസ്.ബി.ഐ വായ്പകളുടെ പലിശനിരക്കില്‍ ഇളവുണ്ടന്നും മൃഗേന്ദ്ര ലാല്‍ ദാസ് മലയാളമനോരമയും എസ്.ബി.ഐയും ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാറില്‍ പറഞ്ഞു.

കോവിഡ് അനന്തരകാലത്ത് കൃഷിയുടെയും കാര്‍ഷികവൃത്തിയുടെയും നൂതന സാധ്യതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ കാര്‍ഷിക സര്‍വകലാശാല തെങ്ങുഗവേഷണ കേന്ദ്രം തലവന്‍ ഡോ.കെ.പ്രതാപന്‍, മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടര്‍ ഡോ.ഡി.ബീന, എസ്.ബി.ഐ കോട്ടയം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വി.സുരേഷ് എന്നിവരും സംസാരിച്ചു. കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കും വിദഗ്ധര്‍ മറുപടി നല്‍കി. 

MORE IN BUSINESS
SHOW MORE
Loading...
Loading...