പുത്തൻ വാഹനങ്ങളുമായി വിപണി പിടിക്കാൻ ഹീറോ; പ്രീമിയം സെഗ്മെന്റിൽ മൽസരം കടുക്കും

hero-14
SHARE

സ്കൂട്ടര്‍, പ്രീമിയം സെഗ്മെന്റുകളില്‍ മല്‍സരം കടുപ്പിക്കാന്‍ പുത്തന്‍ വാഹനങ്ങളുമായി ഹീറോ. എക്സ്ട്രീം 160 ആര്‍, പ്ലഷര്‍ പ്ലാറ്റിനം എന്നീ മോഡലുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.

പ്രീമിയം സെഗ്മെന്റില്‍ മല്‍സരം കടുക്കുന്നതിനിടെയാണ് ഹീറോയുടെ പുത്തന്‍ താരോദയം എക്സ്ട്രീം 160 ആര്‍ വിപണിയിലെത്തിരിക്കുന്നത്. ഡിസൈനിലെ വശ്യതയും ഗാംഭീര്യവും മാത്രമല്ല, ഡ്രൈവിങ്ങ് സുഗമവും സുരക്ഷിതവുമാക്കാനുള്ള നൂതന സംവിധാനങ്ങളുമുണ്ട്. 163 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 15 ബിഎച്ച്പിയാണ് കരുത്ത്. 6500 ആര്‍.പി.എമ്മില്‍ 14 എന്‍.എം ടോര്‍ക്ക് ലഭിക്കും. ഇതിന് പുറമേ സിറ്റി റൈഡുകളില്‍ താഴ്ന്ന ഗിയറില്‍ ആക്സലറേഷന്‍ നല്‍കാതെ ബൈക്ക് സുഗമമായി ഓടിക്കാന്‍ സഹായിക്കുന്ന ഓട്ടോ സെയില്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സൈഡ് സ്റ്റാന്‍ഡ് തട്ടിയില്ലെങ്കില്‍ ബൈക്ക് ഗിയറിടുമ്പോള്‍ ഓഫാകും. ഒരു ലക്ഷത്തി ഏഴായിരം രൂപയാണ് ഷോറൂം വില.

സ്കൂട്ടര്‍ വിപണിയിലെ താരമായ പ്ലഷറിന്റെ പുതിയ മോഡലും ഷോറൂമുകളില്‍ എത്തിക്കഴിഞ്ഞു. ക്രോം ഫിനിഷോടുകൂടിയ മുന്‍പിലെയും വശങ്ങളിലെയും മാറ്റങ്ങളാണ് പ്ലഷര്‍ പ്ലാറ്റിനത്തിന്റെ പ്രത്യേകത. 

MORE IN BUSINESS
SHOW MORE
Loading...
Loading...