‘വലിച്ചാൽ നീളുന്ന സ്ക്രീൻ; ചുരുട്ടി കൊണ്ടുനടക്കാം’; അദ്ഭുത ഫോണിറക്കാൻ എൽജി

mobile-phone-new
SHARE

ലോകത്തെ മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ എൽ‌ജി അടുത്ത വർഷം മാർച്ചിൽ റോളബിൾ ഡിസ്‌പ്ലേ (ചുരുട്ടി കൊണ്ടുനടക്കാവുന്ന) ഹാൻഡ്സെറ്റ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ആദ്യത്തെ ‘പ്രോജക്റ്റ് ബി’ ഡിവൈസായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റ് സ്മാർട് ഫോണിൽ റോൾ ചെയ്യാവുന്ന ഡിസ്‌പ്ലേയായിരിക്കും അവതരിപ്പിക്കുക. ഇതേ റോൾ ചെയ്യാവുന്ന പാനലുള്ള എൽജിയുടെ ഐക്കണിക് സ്മാർട് ടെലിവിഷനും ലഭ്യമാണ്. എന്നാൽ, ഇത് സംബന്ധിച്ച് എൽജി ഔദ്യോഗിക തീയതിയൊന്നും പ്രഖ്യാപിച്ചിട്ടില്ല.

2021 മാർച്ചിൽ എൽജി പ്രോജക്ട് ബി ഫോൺ എത്തുമെന്നാണ് TheElec- ന്റെ റിപ്പോർട്ടിൽ പറയുന്നത്. എൽ‌ജിയിൽ നിന്നുള്ള പുതിയ ഹാൻഡ്സെറ്റ് അടുത്ത വർഷം രണ്ടാം പകുതിയിൽ, ജൂൺ മാസത്തിൽ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്തായാലും എൽ‌ജി സമർപ്പിച്ച പേറ്റന്റ് വിശ്വസിക്കാമെങ്കിൽ റോൾ ചെയ്യാവുന്ന സ്‌ക്രീൻ ഫോൺ വൈകാതെ പുറത്തിറങ്ങുമെന്ന് തന്നെയാണ്. ഹാൻഡ്സെറ്റിനായി ‘സ്ലൈഡ്-മൂവബിൾ’ എന്ന പദം ഉൾപ്പെടുത്തുന്നതിനായി കമ്പനി പേറ്റന്റ് പരിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.

പ്രോജക്ട് എക്സ്പ്ലോററിന് കീഴിൽ ഒരു സ്മാർട് ഫോണിന്റെ ഫോം ഫാക്ടർ പുനർരൂപകൽപ്പന ചെയ്യാൻ ദക്ഷിണ കൊറിയൻ കമ്പനി നടത്തുന്ന വിവിധ നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് എൽജിയിൽ നിന്നുള്ള പുതുമയുള്ള ഹാൻഡ്സെറ്റ് പ്രതീക്ഷിക്കുന്നത്. റോൾ ചെയ്യാവുന്ന ഡിസ്‌പ്ലേ ഉപയോഗിച്ച് എൽജി ഫോൺ വലുപ്പത്തിൽ 100 ശതമാനം വർധിപ്പിച്ചേക്കും. ഫോൺ സാധാരണ വലുപ്പമുള്ളതായിരിക്കും. പക്ഷേ, നിങ്ങൾ ഡിസ്പ്ലേ ഇരുവശത്തുനിന്നും വലിക്കുമ്പോൾ അത് ലംബമായി നീളും. ഇത് ഉപകരണം ഒരു ടാബ്‌ലെറ്റായി പോലും പ്രവർത്തിക്കും.

MORE IN BUSINESS
SHOW MORE
Loading...
Loading...