യുവത്വം ആഘോഷമാക്കാൻ പ്ലഷർ പ്ലസ് പ്ലാറ്റിനം

hero-pleasure-1
SHARE

യുവത്വം ആഘോഷമാക്കാൻ പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷനുമായി ഹീറോ മോട്ടർ കോർപ്പ്. 67110 രൂപയാണ് പുതിയ സ്റ്റൈലിഷ് സ്കൂട്ടറിന്റെ വില. പ്രീമിയം നിലവാരവും സ്റ്റൈലൻ ലുക്കുമായി സെഗ്‌മെന്റ് കൈയടക്കാനാണ് പുതിയ വാഹനം ഹീറോ പുറത്തിറക്കുന്നത്. 

മികച്ച സ്റ്റൈൽ 

സാധാരണ പ്ലഷർ പ്ലസിൽ കാണുന്ന ഗ്ലോസ് ബ്ലാക്ക് നിറത്തിനു പകരം സവിശേഷ മാറ്റ് ബ്ലാക്ക് വർണത്തിലാണു പ്ലഷർ പ്ലസ് പ്ലാറ്റിനം എഡീഷന്റെ വരവ്. പിൻസീറ്റ് യാത്രികനു ബാക്ക് റസ്റ്റ് ഉണ്ടെന്നതാണു മറ്റൊരു പ്രത്യേകത. സ്കൂട്ടറിലെ പാനലുകളുടെ ഉൾഭാഗത്തിന് ബ്രൗൺ നിറവും മിററിനും എക്സോസ്റ്റ് ഹീറ്റ് ഷീൽഡിനും ക്രോം ഫിനിഷുമൊക്കെ ഹീറോ നൽകിയിട്ടുണ്ട്. അരികുകളിൽ വെള്ള റിം ടേപ് സഹിതം ഇരട്ട വർണ സീറ്റ് കവറും ലഭ്യമാക്കിയിട്ടുണ്ട്.  ‌കൂടാതെ ലോ ഫ്യൂവൽ ഇൻഡേക്കേറ്റർ, ത്രിഡി ലോഗോയുമുണ്ട്. 

എൻജിൻ 

‌സ്കൂട്ടറിനു കരുത്തേകുന്നത് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള 110 സി സി, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ്. 8.1 ബിഎച്ച്‌പി കരുത്തും 8.7 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എക്സ്‌സെൻസ് ടെക്നോളജി ഉപയോഗിക്കുന്ന മികച്ച കരുത്താണ് പ്ലഷർ പ്ലസ് പ്ലാറ്റിനത്തിനുള്ളത്.  

അധിക ഇന്ധന ക്ഷമത, അധിക കരുത്ത് 

എതിരാളികളേക്കാള്‍ 10 ശതമാനം അധിക ഇന്ധനക്ഷമതയും 10 ശതമാനം വേഗത്തിലുള്ള ആക്സിലറേഷനും പുതിയ പ്ലഷർ പ്ലസ് പാറ്റിനത്തിന്റെ പ്രത്യേകതകളാണ്. 

കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യാനും ക്ലിക്ക് ചെയ്യാം

MORE IN BUSINESS
SHOW MORE
Loading...
Loading...