പ്രമുഖ തിന്നര്‍ നിര്‍മാതാക്കളായ ക്യൂ സെവന്‍ സാനിറ്റൈസര്‍ നിര്‍മാണ രംഗത്തേക്കും

q7
SHARE

പ്രമുഖ തിന്നര്‍ നിര്‍മാതാക്കളായ ക്യൂ സെവന്‍ സാനിറ്റൈസര്‍ നിര്‍മാണ രംഗത്തേക്കും. മഴവില്‍ മനോരമയുടെ 'ഉടന്‍ പണം' പരിപാടിയില്‍ വച്ച് പുതിയ ഉല്‍പ്പന്നം പുറത്തിറക്കി

30 വര്‍ഷമായി തിന്നര്‍ വിപണിയില്‍ സജീവമാണ് ക്യൂ7 . ഗള്‍ഫ് രാജ്യങ്ങളിലും ദക്ഷിണേന്ത്യയിലും ഉല്‍പ്പന്നം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി ക്യൂ 7 പുറത്തിറക്കുന്ന ഉല്‍പ്പന്നമാണ് സാനിറ്റൈസര്‍. മഴവില്‍ മനോരമയുടെ 'ഉടന്‍ പണം' പരിപാടിയില്‍ വച്ച് പുതിയ ഉല്‍പ്പന്നം പുറത്തിറക്കി. 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തില്‌ പരമാവധി കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നം വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ക്യൂ 7 മാനേജിങ് പാര്‍ട്ണര്‍ പോള്‍ താടിക്കാരന്‍ പറഞ്ഞു.ഉന്നത ഗുണനിലവാരം ഉറപ്പുവരുത്തിയാണ് ക്യൂ 7 വിപണിയിലെത്തിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ആണ് സാനിറ്റൈസറിന്‍റെ നിര്‍മാണം

MORE IN BUSINESS
SHOW MORE
Loading...
Loading...