മുംബൈയിൽ 111 കോടിക്ക് 2 ഫ്ലാറ്റുകൾ; കാശു വാരിയെറിഞ്ഞ് ഈ കുടുംബം; പൊന്നുംവില

mumbai-flat
SHARE

111 കോടി രൂപയ്ക്ക് രണ്ടു ഫ്ലാറ്റുകൾ മുംബൈ നഗരത്തിൽ വിറ്റുപോയ വാർത്ത കോവിഡ് പ്രതിസന്ധിക്ക് ഇടയിൽ വലിയ ചർച്ചയാവുകയാണ്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്താണ് പൊന്നും വിലയ്ക്ക് ഫ്ലാറ്റ് വിറ്റുപോയത്. 

മുംബൈയിലെ പ്രശസ്ത ബിസിനസ് കുടുംബമാണ് ഈ മോഹവിലയ്ക്ക് രണ്ടു ഫ്ലാറ്റുകള്‍ വാങ്ങിയത്. നാനാവതി ആശുപത്രി അടക്കമുള്ളത്തിന്റെ നേതൃത്വം വഹിക്കുന്ന റെഡിയന്റ്റ് ഗ്രൂപ്പിന്റെ തലവന്‍ അഭയ് സോയി  ആണ് ഇതില്‍ ഒരു ഫ്ലാറ്റ് വാങ്ങിയത്. വില 54 കോടി. 360 വെസ്റ്റ് അപാര്‍ട്ട്മെന്റ്സിലെ മുപ്പത്തിയാറാം നിലയിലാണ് ഈ ഫ്ലാറ്റ്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകും ഈ ഫ്ലാറ്റ്. 85 നിലയാണ് ഇതിന്റെ ഉയരം. നിലവില്‍ ഈ ഫ്ലാറ്റ് നിര്‍മ്മാണത്തിലാണ്. 

സോയി കുടുംബത്തിലെ തന്നെ തരുണ സോയി ആണ് 57.25 കോടിക്ക് മറ്റൊരു ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. 5304, 5204 നമ്പറുകള്‍ ഉള്ള ഈ ഫ്ലാറ്റുകള്‍ ഒന്നാക്കി മാറ്റും എന്നാണ് കരുതുന്നത്. ഇവര്‍ക്ക് ഒറ്റയടിക്ക് പത്തു കാര്‍ പാര്‍ക്കിങ് ആണ് ലഭിക്കുന്നത്. 6.5 കോടിയാണ് സ്റ്റാമ്പ്‌ ഡ്യൂട്ടി ഇനത്തില്‍ മാത്രം ഇവര്‍ക്ക് നല്‍കേണ്ടി വന്നത് എന്നാണ് റിപ്പോര്‍ട്ട്‌. 

നടന്‍ ഷാഹിദ് കപൂര്‍ കഴിഞ്ഞ വർഷം 55.9 കോടിക്ക് ഇവിടെ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നു. കൂടാതെ അഭിഷേക് ബച്ചന്‍ , അക്ഷയ് കുമാര്‍ എന്നിവര്‍ക്കും ഇവിടെ ഫ്ലാറ്റ് ഉണ്ട്. എന്നാല്‍ ഫ്ലാറ്റുകള്‍ വാങ്ങിയ വാര്‍ത്ത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സോയി കുടുംബം തയ്യാറായിട്ടില്ല.

MORE IN BUSINESS
SHOW MORE
Loading...
Loading...