കോവിഡ് ആശങ്ക; നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഓഹരി വിപണി

septmarket-01
SHARE

കോവിഡിനെ തുടര്‍ന്നുളള ആശങ്ക വീണ്ടും പടര്‍ന്നു പിടിച്ചതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഓഹരി വിപണി . സെപ്റ്റംബറില്‍ മാത്രം സെന്‍സെക്സ് 1,291 പോയിന്‍റാണ് ഇടിഞ്ഞത്.  സ്വര്‍ണം പവന് 24 ദിവസത്തിനിടെ ആയിരത്തി എണ്‍പത് രൂപയും ഈ മാസം കുറഞ്ഞു 

ആഗോള തലത്തില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വ്യാപകമായതോടെ നിക്ഷേപകര്‍ കടുത്ത ആശങ്കയിലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിതുടങ്ങിയിട്ടുണ്ട്. ഇത് ഓഹരി വിപണികള്‍ക്ക് തിരിച്ചടിയായി. അമേരിക്കന്‍ സമ്പദ്‍വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്നതും വിപണികളെ ബാധിച്ചു. തൊഴിലില്ലായ്മ നിരക്ക് കൂടുകയും ഡിമാന്‍റില്‍ ഇടിവുണ്ടാവുകയും ചെയ്തിട്ടും സാമ്പത്തിക ഉത്തേജക പാക്കേജിനെ കുറിച്ച് യുഎസ് ചിന്തിക്കുക പോലും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. 

 നിക്ഷേപകര്‍ ധാരാളമായി വിറ്റഴിക്കുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. അമേരിക്കയില്‍ പ്രസിഡന്‍ര് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്വര്‍ണ വിലയില്‍ വലിയ വര്‍ധന പ്രതീക്ഷിക്കുന്നില്ല

MORE IN BUSINESS
SHOW MORE
Loading...
Loading...