കുറഞ്ഞ നിരക്കിൽ സ്മാർട്ട് ടിവികൾ; ഇന്ത്യൻ വിപണി കീഴടക്കാൻ 'ട്രിവ്യൂ'

treevw-31
SHARE

തായ്‌ലൻഡിലെ പ്രമുഖ സ്മാർട്ട്‌  ടിവി ബ്രാൻഡായ ട്രിവ്യൂ ഇന്ത്യൻ വിപണിയിൽ. കുറഞ്ഞ നിരക്കിൽ സ്മാർട്ട്,  ആൻഡ്രോയ്ഡ് ഫുൾ എച്ച് ഡി ടിവികളുമായാണ് ട്രിവ്യൂ എത്തുന്നത്. ബോളിവുഡ് താരം ഹൃതിക് റോഷനാണ് ബ്രാൻഡ് അംബാസിഡർ.

പെട്ടി ടിവികൾ എന്നു വിശേഷിപ്പിക്കാവുന്ന പഴയ ടെലിവിഷനുകൾ  കളമൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. വീടുകളെല്ലാം സ്മാർട്ട്‌ ടിവികളാൽ നിറഞ്ഞു. കുഞ്ഞൻ ടിവികൾ  മുതൽ മെഗാ ഹോം തിയറ്റർ ടീവീ വരെ.  ഓൺലൈൻ വിദ്യാഭ്യസം  സജീവമായതോടെ ആവശ്യക്കാർ ഇരട്ടിയിൽ അധികമായി. ഇതോടെയാണ് വിപണിയിലെ സാധ്യതകൾ മനസിലാക്കി തായ്‌ലൻഡിൽ നിന്ന് ട്രിവ്യൂ TV മറ്റ് ബ്രാൻഡുകൾക്കൊപ്പം മൽസരിക്കാൻ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. Q ത്രീ വെൻചേഴ്‌സാണ് ട്രിവ്യൂ ടി.വി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 

MORE IN BUSINESS
SHOW MORE
Loading...
Loading...