പരീക്ഷണകാലത്തേയും നേട്ടമാക്കി പോപ്പീസ്; കൂടുതൽ എക്സ്ക്ലൂസീസ് ഷോപ്പുകൾ

popees
SHARE

ഈ ഓണക്കാലത്തോടെ വിപണിയിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് കുഞ്ഞുടുപ്പുകളുടെ ബ്രാൻഡായ പോപ്പീസ് ഗ്രൂപ്പ്. കൂടുതൽ എക്സ്ക്ലൂസീസ് ഷോപ്പുകൾ ആരംഭിക്കുന്നതിനൊപ്പം കുട്ടികൾക്ക് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളുമായാണ് പോപ്പീസ് മുന്നേറ്റത്തിന് ഒരുങ്ങുന്നത്. 

കോവിഡ് കാലത്ത് കച്ചവട മാന്ദ്യമെന്ന് പൊതുവെ പറഞ്ഞപ്പോൾ പരീക്ഷണകാലത്തേയും നേട്ടമാക്കിയ കഥയാണ് പോപ്പീസിന് പറയാനുള്ളത്. വിപണിയിൽ ഇതുവരേയുള്ള മുന്നേറ്റത്തിനു സഹായിച്ച മൾട്ടി ബ്രാൻഡഡ് ഷോപ്പുകൾക്കു വേണ്ടി മാത്രമായി കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ പ്രത്യേക ശ്രേണി തന്നെ തയാറാക്കുകയാണ്. കുഞ്ഞുടുപ്പുകൾക്കൊപ്പം സോപ്പും എണ്ണയും ഡയപ്പറും മുതൽ കളിപ്പാട്ടങ്ങൾ വരെ വിപണിയിൽ എത്തിക്കുന്നുണ്ട്.

വരുന്ന മാർച്ചിനകം രാജ്യത്തെ പ്രധാന നഗരങ്ങളിലsക്കം 50 ബ്രാൻഡ് ഷോപ്പുകൾ ആരംഭിക്കും. ബെംഗളുരുവിൽ പുതിയ ഫാക്ടറി ആരംഭിച്ചു കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ പല  സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം കുറക്കുമ്പോൾ  അറുനൂറോളം പേർക്ക് പുതുതായി ജോലി നൽകി. ആയുർവേദ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന അഷ്ടപതിയിൽ നിക്ഷേപം നടത്തി കൂടുതൽ മേഖലകളിലേക്ക് ചുവടു വക്കുകയാണ് പോപ്പീസ്.

MORE IN BUSINESS
SHOW MORE
Loading...
Loading...