വിവാഹമേളവും ഒാണത്തിരക്കും; ഉണര്‍വിൽ സ്വര്‍ണവിപണി

Onam-News-HD-Thumb-Chungath
SHARE

കോവിഡിന് ഇടയിലെ ഒാണക്കാലത്ത് പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഉണര്‍വിലാണ് സംസ്ഥാനത്തെ സ്വര്‍ണവിപണി. വിലയില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ലോക്ഡൗണ്‍ കാലത്ത് മാറ്റിവച്ച വിവാഹങ്ങള്‍ അടക്കം ഈ മാസം നടത്തപ്പെടുന്നതാണ് വിപണിയിലെ ഉണര്‍വിന് കാരണം.

ആറ് മാസത്തിനകം സ്വര്‍ണവിപണി പഴയ സാഹചര്യത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കൊച്ചിയിലെ സ്വര്‍ണവ്യാപാരികള്‍. സ്വര്‍ണവിപണി‌യില്‍ രണ്ടാഴ്ചയായി ദൃശ്യമാകുന്ന ഉണര്‍വ് ഇതിന്റ സൂചനയാണെന്ന് പ്രമുഖ ജ്വല്ലറി ഉടമകള്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് മാറ്റിവച്ച വിവാഹങ്ങള്‍ അടക്കം ഒാണക്കാലത്ത് നടത്തപ്പെടുന്ന സാഹചര്യത്തില്‍ ധാരാളംപേര്‍ സ്വര്‍ണവാങ്ങാനെത്തുന്നുണ്ട്. 

കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ സ്വന്തമാക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഏറെയും. വിലയിലെ ഏറ്റക്കുറച്ചിലിനിടെ വിവാഹത്തിന്റെ സ്വര്‍ണസങ്കല്‍പത്തില്‍വരെ ഈ മാറ്റം പ്രകടമാകുന്നുണ്ടെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. 

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി ഉറപ്പുവരുത്തിയാണ് ജ്വല്ലറികളുടെ പ്രവര്‍ത്തനം.

MORE IN BUSINESS
SHOW MORE
Loading...
Loading...