ഓണവിപിണി പിടിക്കാൻ പുതുഉൽപന്നങ്ങളുമായി പൊൻകതിർ

ponkathir-brand
SHARE

ഓണവിപണി പിടിക്കാന്‍ പുതിയ ഉല്‍പന്നങ്ങളുടെ നിരയുമായി പൊന്‍കതിര്‍ ഫുഡ്സ്. പുട്ടുപൊടിയിലെ വൈവിധ്യംകൊണ്ട് വിപണിയില്‍നിറഞ്ഞ ബ്രാന്‍ഡ് ഇടിയപ്പം, പത്തിരി എന്നിവയിലാണ് പുതിയ അങ്കത്തിനൊരുങ്ങുന്നത്. 

പുട്ടുപൊടി നനയ്ക്കാന്‍ ഒരു ഗ്ലാസ് പുട്ടുപൊടിക്ക് ഒരു ഗ്ലാസ് വെള്ളമെന്ന ലളിതമായ സമവാക്യം പറഞ്ഞുറപ്പിച്ച കമ്പനിയാണ് പൊന്‍കതിര്‍. വെള്ളയും, ചെമ്പാവുമെല്ലാമായി പുട്ടുപൊടിയിലെ വൈവിധ്യമാണ് കമ്പനിയുടെ മുഖമുദ്ര. പറവൂരിനടുത്ത് കൂനമ്മാവിലെ ഫാക്ടറിയില്‍ ഉല്‍പാദനത്തിനുള്ള അരിയടക്കം പ്രത്യേകമായി എത്തിക്കുന്നതാണ്. അതുകൊണ്ടുതന്നെ പരസ്യവാചകം പോലെ സുഗമമായി പുട്ടു നനച്ചെടുക്കാം. ചൂടുവെള്ളത്തിനുപകരം തണുത്തവെള്ളത്തില്‍തന്നെ മാവ് കുഴച്ചെടുക്കാവുന്ന ഇടിയപ്പവും, പത്തിരിയുമാണ് ഈ ഓണക്കാലത്തെ പുത്തന്‍ വിഭവം. സമീപത്തെ കണ്ടെയ്ന്‍‌മന്റ് സോണുകള്‍മൂലം ജീവനക്കാരുടെ കുറവുണ്ട്. ഓണവിപണിക്കായുള്ള തയാറെടുപ്പില്‍ ഇതുമാത്രമാണ് അല്‍പം പ്രതിസന്ധിയുണ്ടാക്കിയത്.

MORE IN BUSINESS
SHOW MORE
Loading...
Loading...